തക്കാളി വില വീണ്ടും കുതിക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിലെ കടകളിൽ 100 മുതൽ 110 വരെയാണ് ഒരു കിലോയുടെ വില. മീനങ്ങാടിയിൽ 1z20 മുതൽ 140 വരെ. അതേസമയം, ബീനാച്ചിയിൽ 90-95 രൂപ തോതിലായിരുന്നു വിൽപന. ജില്ലയിലെ ഒട്ടുമിക്ക ടൗണുകളിലും വിലയിൽ വലിയ മാറ്റമില്ല.
മൂന്നാഴ്ച മുമ്പ് 150 വരെ എത്തിയ തക്കാളിവില പിന്നീട് അൽപം കുറഞ്ഞിരുന്നു. ഇപ്പോൾ കർണാടകയിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. ഗുണ്ടൽപേട്ടയിൽ വില 10 രൂപയിൽ എത്തിയാൽ ഇവിടെ 30-40 രൂപക്ക് ലഭിക്കും. അവിടേയും നിലവിൽ വില കൂടിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

