കൊളഗപ്പാറയിൽ പശുവിനെ കടുവ കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൊളഗപ്പാറയിലെ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി നാട്ടുകാർ പ്രതിഷേധിക്കുന്നു
സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ മേയാൻവിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായ ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആറു മാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പിനെ തടഞ്ഞു. കടുവയെ പിടികൂടാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രി വൈകിയും നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് ജനപ്രതിനിധികളും പൊലീസും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

