Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു
text_fieldsbookmark_border
മോഷണം നടന്ന വീട് പൊലീസ് പരിശോധിക്കുന്നു
Listen to this Article
സുൽത്താൻ ബത്തേരി: മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെണ്ടക്കുനിടുത്ത് ചെണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വെളുപ്പിന് മോഷണം നടന്നത്. മീനങ്ങാടി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്ത് വീട്ടിലെ സി.സി.ടി.വിയിൽ മോഷ്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. റിയാസും ഭാര്യയും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് മോഷണം നടന്നത്. അലമാര തകർത്ത് വലിപ്പ് പുറത്ത് എത്തിച്ചതിനുശേഷമാണ് പണം കൊണ്ടുപോയത്. സമീപത്തെ വേറെ അഞ്ച് വീടുകളിലും മോഷണശ്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

