കൗമാര മഹോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsജില്ല സ്കൂൾ കലോത്സവം നടക്കുന്ന സർവജന ഗവ. വി.എച്ച്.എസ്.എസ് സ്കൂളിന്റെ പ്രധാന കവാടം
സുൽത്താൻ ബത്തേരി: ജില്ല സ്കൂൾ കലാമാമാങ്കത്തിന് തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരി സാക്ഷ്യം വഹിക്കും. സർവജന ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ അങ്കണത്തിൽ ആദ്യ ദിനമായ തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറും. വരയുടെയും എഴുത്തിന്റെയും പലഭാഷകളിലുള്ള സർഗ രചനകൾക്കാണ് ആദ്യ ദിനം സാക്ഷ്യംവഹിക്കുക. ചൊവ്വാഴ്ച മുതൽ അരങ്ങുണരും. 30 വരെ നടക്കുന്ന മേളക്ക് സർവജന ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ, സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസ്, കൈപ്പഞ്ചേരി ജി.എൽ.പി.എസ്, വയനാട് ഡയറ്റ് എന്നിവിടങ്ങളിലാണ് വേദികൾ.
എട്ടു വേദികളിലാണ് മത്സരം നടക്കുക. വേദി ഒന്ന് തട്ടകം സർവജന സ്കൂൾ ഗ്രൗണ്ട്, വേദി രണ്ട് നർത്തനം സർവജന സ്കൂൾ ഓഡിറ്റോറിയം, വേദി മൂന്ന് നൂപുരം-സെന്റ് ജോസഫ്സ് ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയം, വേദി നാല് ചിലമ്പ് ഡയറ്റ് വയനാട് ഓഡിറ്റോറിയം, വേദി അഞ്ച് ഋഷഭം കൈപ്പഞ്ചേരി ജി.എൽ.പി.എസ്, വേദി ആറ് സപ്തം പ്രതീക്ഷ യൂത്ത് സെന്റർ, വേദി ഏഴ് ഉറവ് ഡയറ്റ് എജുസാറ്റ് ഓഡിറ്റോറിയം, എട്ട് മുരളിക സർവജന വി.എച്ച്.എസ്.എസ് സ്കൂൾ ക്ലാസ്റൂം എന്നിവിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
വേദികളിൽ ഇന്ന്
- റൂം നമ്പർ-1: 10.00: ചിത്രരചന (പെൻസിൽ ട്രോയിങ്) യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് കാർട്ടൂൺ എച്ച്.എസ്, എച്ച്.എസ്.എസ്
12.30: ചിത്രരചന (ജലച്ചായം) യു.പി,എച്ച്.എസ്, എച്ച്.എസ്.എസ്. എണ്ണച്ചായം എച്ച്.എസ്, എച്ച്.എസ്.എസ്. കൊളാഷ് എച്ച്.എസ്.എസ്
- റൂം നമ്പർ-2: 10.00: കഥാരചന (മലയാളം) യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. കവിതരചന (മലയാളം)യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്
12.30: ഉപന്യാസ രചന (മലയാളം) എച്ച്.എസ്, എച്ച്.എസ്.എസ്
- റൂം നമ്പർ-3: 10.00: കഥാരചന (ഇംഗ്ലീഷ്) എച്ച്.എസ്, എച്ച്.എസ്.എസ്. കവിതരചന (ഇംഗ്ലീഷ്) -എച്ച്.എസ്, എച്ച്.എസ്.എസ്. ഉപന്യാസ രച (ഇംഗ്ലീഷ്) എച്ച്.എസ്, എച്ച്.എസ്.എസ്
- റൂം നമ്പർ-4: 10.00: കഥാരചന (ഹിന്ദി) യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് കവിതരചന (ഹിന്ദി) എച്ച്.എസ്, എച്ച്.എസ്.എസ് ഉപന്യാസ രച ന (ഹിന്ദി) എച്ച്.എസ്, എച്ച്.എസ്.എസ്
- റൂം നമ്പർ-5: 10.00: കഥാരചന (ഉർദു) എച്ച്.എസ്, എച്ച്.എസ്.എസ് കവിതരചന (ഉറുദു) യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ഉപന്യാസ രചന (ഉർദു) എച്ച്.എസ്, എച്ച്.എസ്.എസ്, 12.30: ക്വിസ് (ഉർദു) യു.പി, എച്ച്.എസ്.എസ്
- റൂം നമ്പർ-6: 10.00: കവിതരചന (തമിഴ്) എച്ച്.എസ് കവിതരചന (കന്നട) എച്ച്.എസ്
- റൂം നമ്പർ-7: 10.00: അറബിക് കലോത്സവം: കഥാരചന എച്ച്.എസ്, എച്ച്.എസ്.എസ് കവിതരചന എച്ച്.എസ്.എസ് ഉപന്യാസ രചന എച്ച്.എസ്, എച്ച്.എസ്.എസ് കാപ്ഷൻ രചന -എച്ച്.എസ്, നിഘണ്ടു നിർമാണം എച്ച്.എസ്
- റൂം നമ്പർ-8: 10.00: അറബിക് കലോത്സവം: തർജമ്മ -യു.പി, എച്ച്.എസ് പോസ്റ്റർ നിർമാണം എച്ച്.എസ് 12.30: പദപ്പയറ്റ് -യു.പി പദകേളി
യു.പി. പ്രശ്നോത്തരി എച്ച്.എസ്
- റൂം നമ്പർ-9: 10.00: സംസ്കൃത്സോവം: ഉപന്യാസം, കഥാരചന യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്12.30: കവിതരചന യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് സമസ്യാപൂരണം യു.പി
- റൂം നമ്പർ-10: 10.00: സംസ്കൃത്സോവം: പ്രശ്നോത്തരി യു.പി, എച്ച്.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

