സത്രംകുന്നിൽ കടുവ എത്തി; കാട്ടിലേക്ക് തുരത്തിയതായി വനംവകുപ്പ്
text_fieldsസത്രംകുന്നിൽ എത്തിയ കടുവ (വിഡിയോ ചിത്രം)
സുൽത്താൻ ബത്തേരി: നഗരത്തോട് ചേർന്നുകിടക്കുന്ന സത്രംകുന്ന് പ്രദേശത്ത് കടുവ എത്തി. ബുധനാഴ്ച രാവിലെ നിരവധി ആളുകൾ കടുവയെ കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് എത്തി നിരീക്ഷണം നടത്തി. കടുവയെ കാട്ടിലേക്ക് തുരത്തിയെന്നാണ് വനം വകുപ്പ് വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ നാലു ദിവസത്തോളമായി സത്രംകുന്നിൽ കടുവ സാന്നിധ്യമുണ്ട്. ചെതലയം കാട് സത്രംകുന്നിനടുത്താണ്. അതിനാൽ വന്യമൃഗങ്ങൾക്ക് പെട്ടെന്ന് ഇവിടെ എത്താൻ കഴിയും. സത്രംകുന്നിന് അൽപംമാറി കട്ടയാട് ഏതാനും ദിവസം മുമ്പ് കടുവ എത്തിയിരുന്നു. കാട്ടുപന്നിയെ കൊന്നുതിന്നതിെൻറ അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തി.
എന്നാൽ, കാര്യമായ തിരച്ചിൽ അന്നുണ്ടായില്ല. കട്ടയാട് എത്തിയ കടുവതന്നെയായിരിക്കാം സത്രംകുന്നിലും എത്തിയതെന്ന സംശയം നാട്ടുകാർക്കിടയിലുണ്ട്.