അരിച്ചുപെറുക്കിയിട്ടും കടുവയെ കണ്ടെത്താനായില്ല; കാടുകയറിയെന്ന് സംശയം
text_fieldsകടുവക്കായി വനത്തിൽ തിരച്ചിൽ നടത്തുന്ന വനപാലകർ
സുൽത്താൻ ബത്തേരി: ഒരു മാസത്തിലേറെയായി ചീരാൽ, പഴൂർ, മുണ്ടക്കൊല്ലി പ്രദേശങ്ങളെ വിറപ്പിക്കുന്ന കടുവയെ കണ്ടെത്താൻ വ്യാഴാഴ്ച പ്രദേശം അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല. കടുവ കാടുകയറി തിരിച്ചുപോയോ എന്നാണ് ഇപ്പോഴുള്ള സംശയം. നാട്ടുകാരുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. 10 പേരടങ്ങിയ 10 സംഘങ്ങളായാണ് വ്യാഴാഴ്ച തിരച്ചിൽ നടത്തിയത്.
സ്വകാര്യ കൃഷിയിടങ്ങൾ, വനയോരം എന്നിവിടങ്ങളിലൊക്കെ പരിശോധന നടത്തി. കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി കടുവ ചീരാൽ മേഖലയിലേക്ക് എത്തിയിട്ടില്ല. ഇര പിടിക്കാത്ത സാഹചര്യത്തിൽ വിശപ്പ് സഹിക്കാൻ കഴിയാതെ കടുവ ജനവാസ കേന്ദ്രത്തിലേക്ക് എത്തുമെന്നായിരുന്നു വനം വകുപ്പിന്റെ കണക്കുകൂട്ടൽ.
ഏകദേശം രണ്ടുവർഷം മുമ്പ് ചീരാൽ മേഖലയിലേക്കെത്തിയ കടുവ ദിവസങ്ങളോളം പ്രദേശത്തെ മുൾമുനയിൽ നിർത്തിയതിനുശേഷം തിരിച്ചുപോയിയിരുന്നു. അതേ സാഹചര്യമാണോ ഇപ്പോഴുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി സർവകക്ഷി സമര സമിതിയുടെ ചെയർമാൻ കെ.ആർ. സാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

