വയനാട്ടിൽ കൂട്ടിലായ കടുവയെ മൃഗശാലയിലേക്ക് മാറ്റും
text_fieldsകേണിച്ചിറ എടക്കാട് വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവ
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ കേണിച്ചിറ എടക്കാട് കൂട്ടിലായ ‘തോൽപ്പെട്ടി 17’ എന്ന കടുവക്ക് ആരോഗ്യ പ്രശ്നങ്ങൾ. പ്രാഥമിക ചികിത്സ നൽകിയ കടുവയെ മൃഗാശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. കടുവയുടെ മുൻഭാഗത്തെ പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുമുണ്ട്. പ്രായാധിക്യം മൂലമുള്ള പ്രശ്ങ്ങളുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് പ്രദേശം. നാലു ദിവസത്തിനുള്ളിൽ കടുവ കൊന്നത് നാല് പശുക്കളെയാണ്. താഴെകിഴക്കേതിൽ സാബുവിന്റെ തോട്ടത്തിൽ വെച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി 11.10 ഓടെ കടുവ കുടുങ്ങിയത്. ഉടൻ വനം വകുപ്പ് അധികൃതർ കടുവയെ ഇവിടെ നിന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിലെത്തിച്ചു. ഇവിടെനിന്ന് മൃഗശാലയിലേക്ക് മാറ്റാൻ ഒരുക്കം നടക്കുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

