അഭിലാഷിെൻറ ആത്മഹത്യ; ഭാര്യയുടെ പീഡനം മൂലമെന്ന് സഹോദരൻ
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം താഴത്തൂരിലെ തുരുത്തിയിൽ അഭിലാഷ് (25) ആത്മഹത്യ ചെയ്തത് ഭാര്യയുടെ മാനസിക പീഡനം മൂലമാണെന്ന് സഹോദരൻ അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യയും കാമുകനും ചേർന്ന് അഭിലാഷിനെയും അമ്മയെയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് അഭിലാഷ് മലവയൽ സ്വദേശിനിയെ ഒന്നര വർഷം മുമ്പ് വിവാഹം ചെയ്തത്. വിവാഹശേഷം പ്രശ്നങ്ങൾ തുടങ്ങി. പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സുഹൃത്തുകളായ കെ.എ. അക്ഷയ കുമാർ, ടി.വി. ശ്രീലേഷ്, സംനാദ് ഉസ്മാൻ, രാഹുൽ ബാബുരാജ് എന്നിവരും പങ്കെടുത്തു.

