വേനൽ മഴയിൽ വീണ ബോഗൺവില്ലക്ക് വർഷപ്പെയ്ത്തിൽ പുത്തനുണർവ്
text_fieldsസുൽത്താൻ ബത്തേരി നഗരത്തിലെ ബോഗൺവില്ല
സുൽത്താൻ ബത്തേരി: കഴിഞ്ഞ വേനൽ മഴയിൽ മറിഞ്ഞുവീണ സുൽത്താൻ ബത്തേരിയിലെ ബോഗൺവില്ലക്ക് മഴയിൽ പുത്തനുണർവ്. മറിഞ്ഞുവീണ സമയത്ത് ഉണ്ടായിരുന്നത് പോലെ ഇപ്പോൾ വളർന്നിരിക്കുകയാണ്. പൂക്കളായിട്ടില്ലെന്ന് മാത്രം.
ട്രാഫിക് ജംങ്ഷനിൽ സ്വതന്ത്ര മൈതാനിയോട് ചേർന്നാണ് ബോഗൺ വില്ലയുള്ളത്. പൂക്കളുമായി നിൽക്കുന്ന ചെടി ഇതിലൂടെ പോകുന്നവർക്ക് വേറിട്ട കാഴ്ചയായിരുന്നു. കാറ്റത്ത് ഇരുമ്പ് തൂൺ ഒടിഞ്ഞുപോയതാണ് ചെടി നിലംപതിക്കാൻ കാരണം. ഒടിഞ്ഞ തൂൺ വെൽഡ് ചെയ്ത് രണ്ടാമതും സ്ഥാപിക്കുകയായിരുന്നു.
നടപ്പാതയിലെ കൈവരികളിൽ ചെടികൾ സ്ഥാപിച്ച നഗരസഭക്ക് ബോഗൺ വില്ലയുടെ സാന്നിധ്യം ഇരട്ടി മധുരമായിരുന്നു. നാലഞ്ച് വർഷം മുമ്പ് ഓട്ടോ തൊഴിലാളികളാണ് ഈ വള്ളിച്ചെടി നട്ടത്. പിന്നീട് നഗരസഭ ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

