Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഭക്ഷ്യവിഷബാധയെന്നു...

ഭക്ഷ്യവിഷബാധയെന്നു സംശയം; ഛർദിയും വയറിളക്കവും, നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ

text_fields
bookmark_border
ഭക്ഷ്യവിഷബാധയെന്നു സംശയം;  ഛർദിയും വയറിളക്കവും, നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ
cancel

സുൽത്താൻ ബത്തേരി: ഛർദ്ദിയും വയറിളക്കവുമായി സ്കൂൾ കുട്ടികൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളിയാടിയിലെ ഒരു സ്കൂളിലെ 11 കുട്ടികളെയാണ് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മൂന്ന് കുട്ടികൾ വ്യാഴാഴ്ച വൈകീട്ടും ബാക്കിയുള്ളവർ വെള്ളിയാഴ്ചയുമാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. വയറിളക്കം, ഛർദി, പനി എന്നിവയാണ് കുട്ടികൾക്കുള്ളത്. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ശനിയാഴ്ചയോ ഞായറാഴ്ചയോ കിട്ടുകയുള്ളു. അതിനുശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകൂ.

കുട്ടികളെ ബാധിച്ചിരിക്കുന്നത് ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സിന്ധു പറഞ്ഞു. നെന്മേനി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് ജീവനക്കാർ പ്രദേശം സന്ദർശിച്ച് കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. അതും വിലയിരുത്തിയതിനു ശേഷമേ കാരണം വ്യക്തമാകൂവെന്നും സൂപ്രണ്ട് പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും ഏതാനും കുട്ടികൾ ചികിത്സയിലുണ്ടെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewshospitalizedSchool childrensSuspect food poisoning
News Summary - Suspected food poisoning; several school children hospitalized with vomiting and diarrhea
Next Story