Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബ​ത്തേ​രി ന​ഗ​ര​ത്തി​ൽ...

ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ   തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത് 'ക്ലീ​ൻ സി​റ്റി'​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ബ​സ്​​സ്​​​​റ്റാ​ൻ​ഡു​ക​ളി​ലും അ​സം​പ്ഷ​ൻ ജ​ങ്​​ഷ​നി​ലെ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും ചു​ങ്ക​ത്തും കോ​ട്ട​ക്കു​ന്നി​ലും തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. കോ​ട്ട​ക്കു​ന്ന്-​കോ​ള​ജ് റോ​ഡി​ൽ പ​ക​ലും നാ​യ്​​ക്കൂ​ട്ട​ങ്ങ​ളു​ണ്ട്. 50 ഓ​ളം എ​ണ്ണം ഈ ​ഭാ​ഗ​ത്തു​ത​ന്നെ​യു​ണ്ടാ​വും. ഫ​യ​ർ​ലാ​ൻ​ഡ്​ ആ​ശു​പ​ത്രി റോ​ഡി​ലും നാ​യ്ക്ക​ളെ​ത്തു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന​ടു​ത്തു​വെ​ച്ചും ക​ല്ലു​വ​യ​ൽ റോ​ഡി​ലും ര​ണ്ടു​പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. മു​മ്പ് കോ​ട്ട​ക്കു​ന്നി​ലും നാ​യ്​​ക്കൂ​ട്ട​ത്തി​െൻറ അ​ക്ര​മ​ണ​മു​ണ്ടാ​യി.

കോ​വി​ഡ്​ തു​ട​ക്ക​ത്തി​ൽ നാ​യ്ക്ക​ളെ​യൊ​ക്കെ വ​ന്ധ്യം​ക​ര​ണം ചെ​യ്ത് പെ​രു​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​മെ​ന്ന് അ​ന്ന​ത്തെ ന​ഗ​ര​സ​ഭ ഭ​ര​ണ​നേ​തൃ​ത്വം പ​റ​ഞ്ഞി​രു​ന്നു. ഒ​ന്നു​മു​ണ്ടാ​യി​ല്ല. നാ​യ്ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​മൊ​രു​ക്കി എ​ല്ലാ​ത്തി​നെ​യും അ​ങ്ങോ​ട്ടു മാ​റ്റി​യാ​ലും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan Bathery
News Summary - Sulthan Bathery street dog issue
Next Story