പഴേരി ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്: യു.ഡി.എഫ് സ്ഥാനാർഥിയായി; ഇടതിൽ ചർച്ച സജീവം
text_fieldsയു.ഡി.എഫ് സ്ഥാനാർഥി എം.കെ. മനോജ്
സുൽത്താൻ ബത്തേരി: നഗരസഭയിലെ ഏഴാം ഡിവിഷനായ പഴേരിയിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്. 12ന് വോട്ടെണ്ണൽ. നോമിനേഷൻ കൊടുക്കാനുള്ള അവസാന തീയതി 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. 28വരെ നോമിനേഷൻ പിൻവലിക്കാം.
ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി പഴേരി സ്വദേശി എം.കെ. മനോജാണ് മത്സരിക്കുന്നത്. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണനാണ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചർച്ചകൾ സജീവമായി. ബുധനാഴ്ച പ്രഖ്യാപനമുണ്ടാവുമെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച എം.എസ്. വിശ്വനാഥൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പഴേരിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം.എസ്.
വിശ്വനാഥൻ പിന്നീട് എൽ.ഡി.എഫ് സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ഐ.സി. ബാലകൃഷ്ണനോട് തോറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

