Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightജാ​നു​വി​ന് വോ​ട്ട്...

ജാ​നു​വി​ന് വോ​ട്ട് കു​റ​ഞ്ഞു; എ​ൻ.​ഡി.​എ​യി​ൽ ക​ല​ഹ​ം?

text_fields
bookmark_border
ജാ​നു​വി​ന് വോ​ട്ട് കു​റ​ഞ്ഞു; എ​ൻ.​ഡി.​എ​യി​ൽ ക​ല​ഹ​ം?
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു​വി​ന് വോ​ട്ട് കു​റ​ഞ്ഞ​തോ​ടെ എ​ൻ.​ഡി.​എ​യി​ൽ ക​ല​ഹ​ത്തി​ന് സാ​ധ്യ​ത. 15,198 വോ​ട്ടു​ക​ളാ​ണ് ജാ​നു​വി​ന് നേ​ടാ​നാ​യ​ത്. ബി.​ജെ.​പി​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​യി​രു​ന്നി​ട്ടും വോ​ട്ടി​ലു​ണ്ടാ​യ വ​ലി​യ കു​റ​വ് ച​ർ​ച്ചാ​വി​ഷ​യ​മാ​വു​ക​യാ​ണ്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​നു​വി​ന് 27,920 വോ​ട്ടു​ക​ളാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ല​ഭി​ച്ച​ത്.

അ​തി​ന് മു​മ്പു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ മ​ത്സ​രി​ച്ച​പ്പോ​ൾ ഇ​രു​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി മീ​ന​ങ്ങാ​ടി​യി​ൽ എ​ത്തി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ജി​ല്ല​യി​ലെ മൂ​ന്ന്​ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ജാ​നു​വി​െൻറ പേ​ര്​ ​പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞ്​ വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തൊ​ന്നും വോ​ട്ടാ​യി മാ​റാ​ത്ത​തി​ൽ ജാ​നു​വി​െൻറ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യി​ൽ മു​റു​മു​റു​പ്പു​ണ്ടാ​ക്കും.

പ്ര​ചാ​ര​ണ ഫ​ണ്ട് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ.​ഡി.​എ​യി​ൽ വി​വാ​ദം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ജാ​നു​വി​െൻറ പാ​ർ​ട്ടി നേ​താ​ക്ക​ൾ ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ അ​തൃ​പ്തി അ​റി​യി​ച്ചു. ഇ​ത് പി​ന്നീ​ട് ജാ​നു നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും പാ​ർ​ട്ടി സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി, ക​ത്ത​യ​ച്ച​ത്​ താ​ൻ ത​ന്നെ​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ജാ​നു മ​ത്സ​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ മു​ത​ൽ എ​ൻ.​ഡി.​എ​യി​ൽ വി​യോ​ജി​പ്പു​ക​ളു​യ​ർ​ന്നി​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പോ​സ്​​റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ചാ​ര​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK januSulthan Bathery
Next Story