Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. കോ​ള​ജ്: സ്ഥ​ല​വും താ​ൽ​കാ​ലി​ക കെ​ട്ടി​ട​വും ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി

text_fields
bookmark_border
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ
സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. കോ​ള​ജ്: സ്ഥ​ല​വും താ​ൽ​കാ​ലി​ക കെ​ട്ടി​ട​വും ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി
cancel

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്ര​വ​ർ​ത്ത​നം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. കോ​ള​ജി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം, കെ​ട്ടി​ടം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, അ​ക്കാ​ദ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗെ​സ്റ്റ്ഹൗ​സി​ൽ യോ​ഗം ചേ​ർ​ന്നു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​യ​നാ​ട്ടി​ലെ, പ്ര​ത്യേ​കി​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണ് സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ക​ർ​ഷ​ക​ർ, ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കു​റ​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ള​ജി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. യാ​ത്ര​യ്ക്കും താ​മ​സ​ത്തി​നു​മു​ള്ള അ​ധി​ക ചെ​ല​വു​ക​ൾ പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ത​ട​സ്സ​മാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ൽ​ത​ന്നെ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം, പൊ​തു​ഗ​താ​ഗ​ത ല​ഭ്യ​ത, ഭാ​വി​യി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ, ആ​വ​ശ്യ​മാ​യ വി​സ്തീ​ർ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ്ഥ​ലം ക​ണ്ടെ​ത്തു​ക.

കോ​ള​ജി​ന് സ്ഥി​രം കെ​ട്ടി​ട​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ​മാ​ന്ത​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും.

ഇ​തി​നാ​യി ല​ഭ്യ​മാ​യ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ, മ​റ്റ് അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കോ​ള​ജി​ന്റെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ലാ​സ് മു​റി​ക​ൾ, ഓ​ഫി​സ്, ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​രു​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു. സ്ഥി​രം കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​വി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും തീ​രു​മാ​ന​മാ​യി.

കോ​ള​ജി​ന്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. സ്ഥ​ലം ക​ണ്ടെ​ത്ത​ൽ, താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട സൗ​ക​ര്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത​ര​ത്തി​ൽ എ​ല്ലാ ന​ട​പ​ടി​ക​ളും ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റ​സീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഇ​ന്ദ്ര​ജി​ത്ത്, പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, നൂ​ൽ​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. ജ​യ, നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​കെ. ഗം​ഗാ​ധ​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷീ​ജ സ​തീ​ഷ്, കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ഫ. ഷ​ഹീ​ദ് റം​സാ​ൻ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ വി.​കെ. ജ​യ​പ്ര​കാ​ശ്, പി.​ഡ​ബ്ല്യു.​ഡി ബി​ൽ​ഡി​ങ് വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​ർ പി.​എ​സ്. പ്ര​ജി​ത എ​ന്നി​വ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sulthan Bathery Govt. College: Steps to find land and temporary building
Next Story