സമരങ്ങളും വാർത്തകളും; പാതിരിപ്പാലത്ത് താൽക്കാലിക കുഴിയടക്കൽ
text_fieldsസുൽത്താൻ ബത്തേരി: നാട്ടുകാരുടെ പ്രതിഷേധവും മാധ്യമ വാർത്തകളും ശക്തമായതോടെ പാതിരിപ്പാലത്ത് പുതിയ പാലത്തിലെ കുഴി താൽകലികമായി അടച്ച് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വ്യാഴാഴ്ച പാതിരിപ്പാലത്ത് എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കുഴിയടക്കൽ ജോലി നടന്നത്.
പുതുതായി നിർമിച്ച പാലത്തിൽ കുഴി രൂപപ്പെട്ടതും കമ്പികൾ പുറത്തുവന്നതും സംബന്ധിച്ച് വാർത്ത വന്നിരുന്നു.
പാലത്തിന്റെ ബലക്ഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച യൂത്ത് കോൺഗ്രസ് പാതിരിപ്പാലത്ത് ദേശീയപാത ഉപരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

