നക്ഷത്ര വിപണി സജീവം; മിന്നും താരമായി 'മെയ്ഡ് ഇൻ ചൈന'
text_fieldsസുൽത്താൻ ബത്തേരിയിലെ ക്രിസ്മസ് വിപണി
സുൽത്താൻ ബത്തേരി: കോവിഡ് വന്നതിനു ശേഷമുള്ള രണ്ടാമത്തെ ക്രിസ്മസാണ് വരാൻ പോകുന്നത്. ഇത്തവണ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജില്ലയിലെ ഒട്ടുമിക്ക ടൗണുകളിലും ക്രിസ്മസ് നക്ഷത്ര വിപണി സജീവമായിട്ടുണ്ട്. ചൈനീസ് നിർമിതമായ മിന്നും നക്ഷത്രങ്ങൾക്ക് തന്നെയാണ് ഇത്തവണയും ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ.
ചൈനീസ് നക്ഷത്രങ്ങളോടൊപ്പം കടലാസ് നക്ഷത്രങ്ങളും ഏറെ എത്തിയിട്ടുണ്ട്. 60 രൂപ മുതൽ 600 വരെയാണ് സാധാരണ കടലാസ് നക്ഷത്രത്തിെൻറ വില. 140 മുതലാണ് ചൈനീസ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ തുടക്കം. ക്രിസ്മസ് ട്രീ 200 രൂപ മുതൽ തുടങ്ങുന്നു. 15,000 രൂപയുടെ എൽ.ഇ.ഡി ട്രീക്കും ഇത്തവണ ആവശ്യക്കാർ ഏറെ ഉണ്ടാകുന്നതായി സുൽത്താൻ ബത്തേരിയിലെ കീർത്തി ഫ്രഷ് സൂപ്പർ മാർക്കറ്റ് ഉടമ മുജീബ് പറഞ്ഞു. കടലാസ് നക്ഷത്രങ്ങൾ തൃശൂരിൽ നിന്നാണെത്തുന്നത്.
ചൈനീസ് നക്ഷത്രങ്ങൾ മുംബൈയിൽ നിന്നും. ക്രിസ്മസ് അപ്പൂപ്പെൻറ ഉടുപ്പുകളും മുഖം മൂടിയും തൊപ്പിയും ക്രിസ്മസ് വിപണിക്ക് കൊഴുപ്പേകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

