Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

text_fields
bookmark_border
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
cancel
camera_alt

ബ​ത്തേ​രി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ

സുൽത്താൻ ബത്തേരി: ടൗണിലെ ഹോട്ടലുകളിലും മെസുകളിലും ചായക്കടകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. കെ.എസ്.ആര്‍.ടി.സി ഗാരേജിന് സമീപത്തെ സല്‍ക്കാര ഹോട്ടൽ, ഡിപ്പോക്കുള്ളിലെ ചായക്കട, കോട്ടക്കുന്ന് മലബാര്‍ മെസ്, കോട്ടക്കുന്ന് ഹോട്ടല്‍ റോസ്, കോട്ടക്കുന്ന് കോളജ് റോഡിലെ ന്യൂ സല്‍ക്കാര എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്.

അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിസരം വൃത്തിഹീനമായ കടകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാനും 15 ദിവസം കൂടുമ്പോള്‍ ജല സംഭരണികള്‍ വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴകിയ ബീഫ് കറികള്‍, ചിക്കന്‍, കപ്പ, മീന്‍ കറി, തൈര്, പൂപ്പല്‍ പിടിച്ച അച്ചാര്‍, എണ്ണക്കടികള്‍ എന്നിവയാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stale food items were seized
Next Story