Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബ​സു​ക​ളു​ടെ കു​റ​വ്;...

ബ​സു​ക​ളു​ടെ കു​റ​വ്; മ​ണി​വ​യ​ൽ റോ​ഡി​ൽ അ​പ​ക​ട യാ​ത്ര

text_fields
bookmark_border
ബ​സു​ക​ളു​ടെ കു​റ​വ്; മ​ണി​വ​യ​ൽ റോ​ഡി​ൽ അ​പ​ക​ട യാ​ത്ര
cancel
camera_alt

മീ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ണി​വ​യ​ൽ റൂ​ട്ടി​ലെ ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ബ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് പാ​ല​ക്ക​മൂ​ല - മ​ണി​വ​യ​ൽ റൂ​ട്ടി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു. രാ​വി​ലെ​യും വൈ​കീ​ട്ടും അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യാ​ണ് ബ​സു​ക​ൾ ഓ​ടു​ന്ന​ത്.

യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വൈ​കീ​ട്ട് നാ​ല​ര​യോ​ടെ മീ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന ബ​സി​ൽ ര​ണ്ട് ബ​സു​ക​ളി​ൽ കൊ​ള്ളേ​ണ്ട യാ​ത്ര​ക്കാ​ർ ക​യ​റി​പ്പ​റ്റു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ൽ.

ഈ ​സ​മ​യം കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​വി​ലെ മീ​ന​ങ്ങാ​ടി​യി​ലേ​ക്ക് വ​രു​മ്പോ​ഴും മ​ണി​വ​യ​ൽ ക​യ​റ്റ​ത്തി​ൽ അ​മി​ത ലോ​ഡു​മാ​യാ​ണ് ബ​സു​ക​ളു​ടെ സ​ഞ്ചാ​രം.

ര​ണ്ടു ബ​സു​ക​ളാ​ണ് മീ​ന​ങ്ങാ​ടി-​മ​ണി​വ​യ​ൽ-​ചൂ​തു​പാ​റ-​കേ​ണി​ച്ചി​റ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ആ​ദ്യം മൂ​ന്നു ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ലം തു​ട​ങ്ങി​യ​തോ​ടെ ഒ​രു ബ​സ് പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി.

ബ​ത്തേ​രി-​ഗൂ​ഡ​ല്ലൂ​ർ-​പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം

ചീ​രാ​ൽ: പാ​ട്ട​വ​യ​ൽ, ദേ​വ​ർ​ഷോ​ല, ഗൂ​ഡ​ല്ലൂ​ർ, നാ​ടു​കാ​ണി നി​ല​മ്പൂ​ർ വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന് ന​ട​ത്തി​യി​രു​ന്ന ബ​സ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. കോ​വി​ഡി​ന്റെ പേ​രി​ൽ ഒ​രു വ​ർ​ഷം മു​മ്പാ​ണ് ബ​സ് സ​ർ​വി​സ് നി​ർ​ത്തി​യ​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ ഉ​യ​ർ​ന്ന ക​ല​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്ന​തും ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​വു​മാ​യി​രു​ന്നു സ​ർ​വി​സ്. സ​ർ​വി​സ് തു​ട​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എം.​എ​ൽ.​എ​യെ​യോ ഗ​താ​ഗ​ത മ​ന്ത്രി​യേ​യോ കാ​ണാ​നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി. ബ​ത്തേ​രി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​പു​റ​പ്പെ​ടു​ന്ന സ​ർ​വി​സ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് തി​രി​ച്ച് പി​റ്റേ ദി​വ​സം രാ​വി​ലെ 7.00ന് ​ബ​ത്തേ​രി​യി​ലേ​ക്കു​മാ​ണ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​തി​രി​ഞ്ഞ ന​യം കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. കെ.​കെ. മോ​ഹ​ൻ മേ​ഫീ​ൽ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​കെ. ത​ങ്ങ​ൾ ചീ​രാ​ൽ, കെ.​സി. മു​ഹ​മ്മ​ദ് ഗൂ​ഡ​ല്ലൂ​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​ല്ല​ത്ത് നീ​ല​ഗി​രി, ര​ഞ്ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeenangadiShortage of busesManivayal roadManivayal
News Summary - Shortage of buses; Accidents are increasing in Manivayal road
Next Story