Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഷിഗെല്ല: നെന്മേനി...

ഷിഗെല്ല: നെന്മേനി പഞ്ചായത്തിൽ ഒരാഴ്ച ആൾക്കൂട്ട നിയന്ത്രണം

text_fields
bookmark_border
ഷിഗെല്ല: നെന്മേനി പഞ്ചായത്തിൽ ഒരാഴ്ച ആൾക്കൂട്ട നിയന്ത്രണം
cancel
camera_alt

ജ​ല അ​തോ​റി​റ്റി​യി​ലെ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ വി​ഭാ​ഗം കോ​ളി​യാ​ടി സ്കൂ​ളി​ലെ കി​ണ​ർ​വെ​ള്ളം പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​യാ​യി ആ​ള്‍ക്കൂ​ട്ട​ങ്ങ​ള്‍ക്ക് ഉ​ള്‍പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ഉ​ത്ത​ര​വി​ട്ടു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക ച​ന്ത​ക​ള്‍, റാ​ലി​ക​ള്‍ എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍ക്കു​ന്ന​തും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ ക​ഴി​വ​തും ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക​യും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കാ​വൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന ആ​രും സ്വ​യ​ചി​കി​ത്സ​ക്ക് മു​തി​ര​രു​ത്. നി​ര്‍ബ​ന്ധ​മാ​യും അ​ടു​ത്തു​ള്ള സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം.

നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ സ​മ്പ​ര്‍ക്ക പ​ട്ടി​ക താ​ലൂ​ക്ക് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ത​യാ​റാ​ക്കു​ക​യും അ​വ​രെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ​യി​ല്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യാ​നും ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​നും ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി. ഉ​ന്ന​തി​ക​ളി​ലെ പ​രി​സ​ര ശു​ചി​ത്വം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങി​ല്‍ ട്രൈ​ബ​ല്‍ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryshigellaWayanadNenmeni panchayat
News Summary - Shigella: Crowd control in Nenmeni Panchayat for a week
Next Story