ഷഹലയുടെ ഓർമയിൽ ബത്തേരി സർവജനക്ക് പുത്തൻ കെട്ടിടം
text_fieldsസുൽത്താൻ ബത്തേരി സർവജന സ്കൂളിന്റെ പുതിയ കെട്ടിടം
സുൽത്താൻ ബത്തേരി: 2019ൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പുത്തൻകുന്ന് സ്വദേശി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ദുരന്തത്തിന്റെ ഓർമയിൽ സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. 3.27 കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് കെട്ടിടം നിർമിച്ചത്. 15 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. ദുരന്തത്തിന് ഇടയാക്കിയ പഴയ കെട്ടിടം നിന്ന അതേ സ്ഥാനത്താണ് പുതിയ കെട്ടിടം നിർമിച്ചത്.2019 തന്നെ പുതിയ കെട്ടിടത്തിനുള്ള പ്രഖ്യാപനങ്ങൾ വന്നെങ്കിലും നിർമാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടുകോടിയും കിഫ്ബി ഒരു കോടിയും കെട്ടിടത്തിനായി വകയിരുത്തി. ലിഫ്റ്റ് സ്ഥാപിക്കാൻ സുൽത്താൻ ബത്തേരി നഗരസഭ 17 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇന്റർലോക്ക് പതിക്കാൻ 11 ലക്ഷം രൂപയും ചെലവാക്കി. തിങ്കളാഴ്ച ഉച്ചക്കുശേഷം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കാനിരുന്ന ഉദ്ഘാടനം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

