ചന്ദനത്തടി മോഷണം; നിരപരാധിയെ കുടുക്കാൻ കെണിയൊരുക്കി വനപാലകൻ, യഥാർഥ പ്രതി പിടിയിൽ
text_fieldsകുട്ടൻ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽനിന്നു ചന്ദനത്തടികൾ കടത്തിയ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായി. ഞണ്ടൻകൊല്ലി കോളനിയിലെ കുട്ടനാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കാടൻകൊല്ലി കോളനിയിലെ സുഭാഷിനെ വനം വകുപ്പ് പിടികൂടിയിരുന്നു. സുഭാഷിനോട് വൈരാഗ്യമുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർ അദ്ദേഹത്തെ കുടുക്കാനായി ചന്ദനത്തടികൾ വാഹനത്തിൽ വെക്കാൻ നിർദേശിച്ചതായി പിടിയിലായ പ്രതി കുട്ടൻ ഫോറസ്റ്റ് അധികൃതരോട് വെളിപ്പെടുത്തിയതായാണ് പുറത്തു വരുന്ന വിവരം.
ഏതാനും ദിവസം മുമ്പ് സുഭാഷിെൻറ ജീപ്പിൽനിന്നാണ് ചന്ദനത്തടികൾ കണ്ടെത്തിയത്. ഇദ്ദേഹം പിടിയിലായതോടെ വലിയ പ്രതിഷേധമുണ്ടായി. തുടർന്നാണ് വനം വകുപ്പ് കൂടുതൽ അന്വേഷണം നടത്തിയത്. സ്ഥാനക്കയറ്റം കിട്ടി മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ആളാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എന്ന് വനം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

