സമസ്ത ജില്ല ആസ്ഥാനമന്ദിരം നാടിന് സമർപ്പിച്ചു
text_fieldsശംസുൽ ഉലമ സ്മാരക സമസ്ത ജില്ല ആസ്ഥാന മന്ദിരം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
ഗൂഡല്ലൂർ: ഗാന്ധി മൈതാനിയിൽ നടന്ന സമസ്ത ആദർശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ട്രഷറർ മൊയ്തീൻ കുട്ടി റഹ്മാനി, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡന്റ് കെ. അബൂബക്കർ ബാഖവി, സെക്രട്ടറി എ.എം. ശരീഫ് ദാരിമി, ട്രഷറർ കെ.എ. അസീസ് മൗലവി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ. ബാപ്പു ഹാജി, വർക്കിങ് സെക്രട്ടറി കെ.പി. അലി മൗലവി, ട്രഷറർ അബ്ദുൽ ബാരി ഹാജി ജംഇയ്യതുൽ ഖുത്വബ ജില്ല പ്രസിഡന്റ് സൈതലവി റഹ്മാനി, സെക്രട്ടറി ജമാൽ ഫൈസി, ട്രഷറർ അൻവർ സാദത് ബാഖവി, ശിഹാബ്തങ്ങൾ അറബികോളജ് പ്രിൻസിപ്പൽ ഉബൈദുല്ല ഫൈസി വാണിയമ്പലം, മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.കെ.ഹനീഫ, എസ്.വൈ.എസ്. ജില്ല സെക്രട്ടറി മോയിൻ ഫൈസി ട്രഷറർ പി.കെ.ഹനീഫ, സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ല പ്രസി കുഞ്ഞാവ ഹാജി, സെക്ര : ആലി ട്രഷറർ യൂസുഫ് ഹാജി, എസ്.കെ.എസ്.എഫ് ജില്ല പ്രസി : ഹനീഫ ഫൈസി, സെക്രട്ടറി അൻവർ ദാരിമി, ട്രഷറർ ഫൈസൽ, തുടങ്ങിയവർ പങ്കെടുത്തു. ജില്ല ജന.സെക്രട്ടറി പി.കെ.എം. ബാഖവി സ്വാഗതവും എ.എം ശരീഫ് ദാരിമി നന്ദിയും പറഞ്ഞു.