ചെതലയം ഐ.ടി.എസ്.ആർ കാമ്പസ് നവീകരണത്തിന് രാഹുൽ ഗാന്ധിയുടെ ഇടപെടൽ
text_fieldsസുൽത്താൻ ബത്തേരി: വയനാട് ചെതലയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച് (ഐ.ടി.എസ്.ആർ) കാമ്പസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി അർജുൻ മുണ്ടക്ക് കത്തയച്ചു.
കാലിക്കറ്റ് സർവകലാശാല ചെതലയം കാമ്പസ് നവീകരണത്തിനായി സമർപ്പിച്ച പദ്ധതിനിർദേശവുമായി ബന്ധപ്പെട്ടാണിത്.
ഗോത്രവർഗ വിദ്യാർഥികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കേരളത്തിന്റെ തനത് സംസ്കാരവും പൈതൃകവും പഠനവിധേയമാക്കുന്നതിനുമുള്ള ലോകോത്തര ഗവേഷണസ്ഥാപനം എന്നനിലയിൽ 2015ൽ സ്ഥാപിതമായ ഐ.ടി.എസ്.ആർ നവീകരിക്കുന്നതിന് 2018 ജനുവരി ആറിന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിന് അഭ്യർഥന സമർപ്പിച്ചിരുന്നു.
അധിക അക്കാദമിക് പ്രോഗ്രാമുകൾ, അടിസ്ഥാനസൗകര്യ വികസനം, കരിയർ അഡ്വാൻസ്മെന്റ്, പരിശീലനകേന്ദ്രം എന്നിവ സംബന്ധിച്ച നിർദേശങ്ങളാണ് സമർപ്പിച്ചത്. മന്ത്രാലയത്തിന്റെ ഉപദേശപ്രകാരം 2018 ജനുവരി എട്ടിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസവകുപ്പിനും കാലിക്കറ്റ് സർവകലാശാല നിർദേശം അയച്ചിരുന്നു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തത നൽകണമെന്നും ഐ.ടി.എസ്.ആറിന്റെ നവീകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

