ആയിഷ സെൻഹക്ക് രക്ഷകനായ പ്രനൂപിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം
text_fieldsപ്രനൂപിന് രാഹുൽ ഗാന്ധിയുടെ കത്ത് ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ കൈമാറുന്നു
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ല് കുടുങ്ങി ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ആയിഷ സെൻഹക്ക് രക്ഷകനായ പ്രനൂപിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.നിങ്ങളുടെ സമയോചിതമായ ഇടപെടലിനെ ഞാൻ അഭിനന്ദിക്കുന്നു. ആ സായാഹ്നത്തിൽ നിങ്ങളുടെ മനഃസാന്നിധ്യം ഒരു ദുരന്തം ഒഴിവാക്കി. അപരിചിതരുടെ ഈ ദയാപ്രവൃത്തികളാണ് സമൂഹത്തിൽ വിശ്വാസവും നന്മയും വളർത്താൻ സഹായിക്കുന്നതെന്നും പ്രനൂപിന് എഴുതിയ കത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ പ്രനൂപിെൻറ വീട്ടിലെത്തി കത്ത് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി നിസി അഹമ്മദ്, മണ്ഡലം പ്രസിഡൻറ് അഡ്വ. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, ജമാൽ പൂതിക്കാട്, സുധി പൂമല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

