ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് കരിങ്കൊടി; ഗൺമാന് മർദനം
text_fieldsഎം.എൽ.എക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധം
ൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരുടെ കരിങ്കൊടി. തുടർന്നുണ്ടായ സംഘർഷത്തിൽ എം.എൽ.എയുടെ ഗൺമാൻ സുദേശന്‍ പരിക്കേറ്റു. അഖിൽ, ബേസിൽ എന്നീ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. നെന്മേനി പഞ്ചായത്തിലെ ചുള്ളിയോടിനടുത്ത് സ്വാശ്രയ സംഘത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ എം.എൽ.എ എത്തിയപ്പോൾ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു. ബഹളത്തിനിടെ പ്രതിഷേധക്കാരിൽ നിന്ന് എം.എൽ.എയെ രക്ഷിക്കാനുള്ള ഗൺമാന്റെ ശ്രമത്തിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി കൈയാങ്കളിയിൽ എത്തുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ തന്നെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വടികൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ ഗൺമാൻ ഇടപെടുകയായിരുന്നു എന്നും ഇല്ലെങ്കിൽ തന്നെ വകവരുത്തുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
എന്നാൽ, സമാധാനപരമായി നടന്ന സമരത്തിനിടെ, എം.എൽ.എയുടെ കാറിൽ നിന്നിറങ്ങിയ ഗൺമാൻ അടക്കമുള്ള ആളുകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ പറയുന്നത്.ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തപ്പെട്ട എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് എം.എൽ.എക്ക് നേരെ കരിങ്കൊടി സമരം. എം.എൽ.എ പൊതു ചടങ്ങുകളിൽ പങ്കെടുത്താൽ പ്രതിഷേധിക്കുമെന്ന് സി.പി.എം നേരത്തേ വ്യക്തമാക്കിയിരുന്നു
എം.എൽ.എയെ കായികമായി നേരിടാനുള്ള ശ്രമം ചെറുക്കും -കോൺഗ്രസ്
സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ കായികമായി നേരിടാനുള്ള ഡി.വൈ.എഫ്.ഐ ശ്രമം ചെറുക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം തടയാൻ ശ്രമിച്ച എം.എൽ.എയുടെ ഗൺമാന് ക്രൂരമായി മർദനമേറ്റിരുന്നു. സർക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇത്തരത്തിൽ ആക്രമണം നടത്തുന്നത്. ഡി.പി. രാജശേഖരൻ, അഡ്വ. സതീഷ് പൂതിക്കാട്, നിസ്സി അഹമദ്, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ, യൂനുസ് അലി, നൗഫൽ കൈപ്പഞ്ചേരി, ടി.എൽ. സാബു, ബിന്ദു സുധീർ ബാബു, സഫീർ പഴേരി, ജോയി തേലക്കാട്ട്, അസീസ് മാടാല എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൺമാൻ സുദേശനെ എം.എൽ.എയും പ്രവർത്തകരും സന്ദർശിക്കുന്നു.
കൈയേറ്റം കാടത്തമെന്ന് മുസ് ലീം ലീഗ്
സുൽത്താൻ ബത്തേരി: എം.എൽ.എ ഐ.സി. ബാലകൃഷ്ണനെതിരായ സി.പി.എമ്മിന്റെ പ്രതിഷേധം കാടത്തമെന്ന് മുസ് ലീം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം.എൽ.എയെ കള്ളക്കേസിൽപെടുത്തി ജയിലിൽ അടക്കാൻ ശ്രമിക്കുന്ന സി.പി.എം ഇപ്പോൾ ആക്രമണത്തിന്റെ മാർഗം സ്വീകരിക്കുകയാണ്. ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറിയുടെ പേരിൽ കോടികൾ കട്ട സി.പി.എം നേതാക്കൾ അത് മറക്കാനാണ് അണികളെ വിട്ട് എം.എൽ.എക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത്.പ്രസിഡന്റ് എം.എ. അസൈനാർ, സി.കെ. ഹാരിഫ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.