Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightതടയാം, പടികടത്താം...

തടയാം, പടികടത്താം ഡെങ്കിയെ; ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ മാ​ര​കം

text_fields
bookmark_border
തടയാം, പടികടത്താം ഡെങ്കിയെ; ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ മാ​ര​കം
cancel
camera_alt

ഡെ​ങ്കി വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പൊ​തു​സ​മ്മേ​ള​ന​വും സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ

ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റ​സീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റ​സീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ, ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ല​ത​ല ഡെ​ങ്കി വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ തു​ട​ക്ക​മാ​യി. ഈ​ഡി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ചി​കി​ത്സ നീ​ട്ടി​വെ​ക്കു​ന്ന​തും സ്വ​യം ചി​കി​ത്സ​യും രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നും മ​ര​ണം​വ​രെ സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ജി​ല്ല​ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ​യും പൊ​തു​സ​മ്മേ​ള​ന​ത്തി​ന്റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റ​സീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി.​എം. മൊ​യ്തീ​ൻ ഷാ ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജൂ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ര്യ വി​ജ​യ​കു​മാ​ർ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ജി​ല്ല വെ​ക്ട​ർ​ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ വി.​പി. കൃ​ഷ്ണ​കു​മാ​ർ, ഡി.​വി.​സി യൂ​നി​റ്റ് ബ​യോ​ള​ജി​സ്റ്റ് കെ. ​ബി​ന്ദു എ​ന്നി​വ​ർ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍, ഉ​റ​വി​ട ന​ശീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​ന​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ബ​ഹു​ജ​ന ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര റാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും ബോ​ധ​വ​ത്ക​ര​ണ സ്‌​കി​റ്റും ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മോ​ദ് പാ​ളാ​ക്ക​ര, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഷം​സാ​ദ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ല പാ​ൽ​പ​ത്ത്, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ഫാ​ന​ത്ത്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷ​റീ​ന അ​ബ്ദു​ള്ള, പി.​എ​സ് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സു​ല​ഭി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. സി​ന്ധു, ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബി​ജു അ​ശോ​ക​ൻ, ജി​ല്ല എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫി​സ​ർ കെ.​എം. മു​സ്ത​ഫ, വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ജി​ല്ല എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫി​സ​ർ പി.​എം. ഫ​സ​ൽ, സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, സി.​ഡി.​പി.​ഒ ഭാ​ഗ്യ​ല​ക്ഷ്മി, ക​ടും​ബ​ശ്രീ സി.​ഡി.​എ​സു​മാ​രാ​യ പ്ര​സ​ന്ന​കു​മാ​രി, രാ​ജ​ല​ക്ഷ്മി, ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഈ​ഡി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. പ്ര​ധാ​ന​മാ​യി പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​ണ് ഈ ​കൊ​തു​കു​ക​ൾ ക​ടി​ക്കു​ന്ന​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണി​നു പി​ന്നി​ലെ വേ​ദ​ന, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലു​മു​ള്ള ക​ഠി​ന​മാ​യ വേ​ദ​ന, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന തു​ടു​പ്പു​ക​ൾ, വി​റ​യ​ൽ, ക​ടു​ത്ത​ക്ഷീ​ണം, ഛർ​ദ്ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം. ചി​കി​ത്സ നീ​ട്ടി​വെ​ക്കു​ന്ന​തും സ്വ​യം ചി​കി​ത്സ​യും രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നും മ​ര​ണം​വ​രെ സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാം. കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ​രീ​രം മു​ഴു​വ​ൻ മൂ​ടു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, കൊ​തു​കു​വ​ല, കൊ​തു​ക് തി​രി​ക​ൾ, ക്രീ​മു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ. കെ​ട്ടി​ക്കി​ട​ക്കു​ന്ന തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ലാ​ണ് ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത്. ചി​ര​ട്ട​ക​ൾ, പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ട​യ​റു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റി​ന്റെ വാ​ട്ട​ർ ട്രേ, ​വാ​ട്ട​ർ കൂ​ള​റു​ക​ൾ, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ ച​ട്ടി​ക​ൾ, മ​ട​ലു​ക​ൾ, ടെ​റ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ളും ആ​ക്രി വ​സ്തു​ക്ക​ളും വ​ലി​ച്ചെ​റി​യാ​തെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്ക​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൊ​തു​കി​ന്റെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച​ക​ളി​ൽ ഓ​ഫി​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ൽ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonMosquitoHealth Campaign
News Summary - Prevent Dengue, Keep It Away: Fatal If Careless
Next Story