പോക്സോ കേസിൽ യുവാവിന് തടവും പിഴയും
text_fieldsസുൽത്താൻ ബത്തേരി: പോക്സോ കേസിൽ യുവാവിന് തടവും പിഴയും. ബത്തേരി ചെതലയം പുകലമാളം കയ്യാലക്കൽ ഹംസ ജസീലിനെയാണ് (28) 14 വർഷത്തെ തടവിനും ലക്ഷം രൂപ പിഴയടക്കാനും ബത്തേരി സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.ബി. അനൂപ് ശിക്ഷിച്ചത്.
2024 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നിരവധി കേസുകളിലും പ്രതിയാണ്. കൂടാതെ 2025ൽ ബത്തേരി സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിൽ റിമാൻഡിലായിരുന്നു. അന്നത്തെ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.എം. സാബുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പൊലീസ് ഓഫിസർ അനിൽ കേസന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഓമന വർഗീസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

