Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപൊ​ന്നു​മോ​ളോ​ട്...

പൊ​ന്നു​മോ​ളോ​ട് സം​സാ​രി​ച്ചു നി​ൽ​ക്ക​വേ പാ​ഞ്ഞ​ടു​ത്ത് ലോ​റി...

text_fields
bookmark_border
പൊ​ന്നു​മോ​ളോ​ട് സം​സാ​രി​ച്ചു നി​ൽ​ക്ക​വേ പാ​ഞ്ഞ​ടു​ത്ത് ലോ​റി...
cancel
camera_alt

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ഓ​ട്ടോ​ക്ക​രി​കി​ൽ മ​ക​ളോ​ട് സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന പ്ര​തീ​ഷ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​തി​രി​പ്പാ​ലം അ​പ​ക​ട​ത്തി​ൽ പ്ര​തീ​ഷി​നെ മ​ര​ണം ക​വ​ർ​ന്നെ​ടു​ത്ത​ത് മ​ക​ളോ​ട് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ മ​ക​ൾ ശി​വ​പ്രി​യ ഇ​രി​ക്കു​മ്പോ​ൾ പ്ര​തീ​ഷ് പു​റ​ത്ത് സം​സാ​രി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. ഓ​ട്ടോ​യ്ക്ക് പി​റ​കി​ലാ​യി​രു​ന്നു കാ​ർ.

നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന ലോ​റി കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് ഓ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​ത്. ഓ​ട്ടോ​യു​ടെ ഇ​ട​ത് വ​ശ​ത്താ​ണ് ലോ​റി ഇ​ടി​ച്ച​ത്. ഇ​തേ​വ​ശ​ത്ത് നി​ന്ന പ്ര​തീ​ഷ് ലോ​റി​ക്കി​ട​യി​ലാ​യി. വൈ​ദ്യു​തി​ത്തൂ​ണും ത​ക​ർ​ന്നി​ട്ടു​ണ്ട്. മു​മ്പോ​ട്ട് നീ​ങ്ങി​യ ഓ​ട്ടോ മ​റി​ഞ്ഞി​ല്ല. അ​തി​നാ​ൽ ശി​വ​പ്രി​യ​യ്ക്ക് കൈ​ക്ക് ചെ​റി​യ പ​രി​ക്കേ​റ്റു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ അ​ത്താ​ണി​യാ​യി​രു​ന്നു പ്ര​തീ​ഷ്. പി​താ​വ് രാ​ജ​ൻ ഏ​താ​നും മാ​സം മു​മ്പാ​ണ് മ​രി​ച്ച​ത്.

അ​മ്മ വി​ലാ​സി​നി​ക്ക് പ​ശു വ​ള​ർ​ത്ത​ലു​ണ്ട്. മു​മ്പ് മീ​ന​ങ്ങാ​ടി ചൈ​ത്രം ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തീ​ഷ്. കൂ​ലി​പ്പ​ണി ചെ​യ്ത സ​മ്പാ​ദ്യം കൊ​ണ്ടാ​ണ് ഓ​ട്ടോ വാ​ങ്ങി​യ​ത്. പ്ര​തീ​ഷി​ന്റെ മൃ​ത​ദേ​ഹം കാ​ണാ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ നി​ര​വ​ധി പേ​രാ​​ണെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathiripalam Accident
News Summary - Pathiripalam Accident; Pratheesh dead
Next Story