Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപാതിരിപ്പാലം അപകടം:...

പാതിരിപ്പാലം അപകടം: ലോറി ഡ്രൈവറെ കണ്ടെത്തിയില്ല; ഉടമ തളിപ്പറമ്പ് സ്വദേശി

text_fields
bookmark_border
പാതിരിപ്പാലം അപകടം: ലോറി ഡ്രൈവറെ കണ്ടെത്തിയില്ല; ഉടമ തളിപ്പറമ്പ് സ്വദേശി
cancel
camera_alt

പാ​തി​രി​പ്പാ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചൊ​വ്വാ​ഴ്ച പാ​തി​രി​പ്പാ​ല​ത്ത് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ലെ ലോ​റി ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​യ​ർ​ത്തു​ന്നു. ലോ​റി ഉ​ട​മ​ക്കും ഡ്രൈ​വ​റെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നാ​ണ് മീ​ന​ങ്ങാ​ടി പൊ​ലീ​സ് പ​റ​യു​ന്ന​ത്.

ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ദീ​പ​ക്കാ​ണ് ലോ​റി ഉ​ട​മ​യെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം ഡ്രൈ​വ​ർ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ലോ​റി, കാ​റ്, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ എ​ത്തി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച​യും ലോ​റി​യി​ലെ ലോ​ഡ് എ​ന്താ​ണെ​ന്ന് പൊ​ലീ​സ് നോ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ബി​വ​റേ​ജ​സി​ലേ​ക്കു​ള്ള മ​ദ്യ​മാ​ണെ​ന്ന് സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു. ലോ​റി​യു​ടെ മു​ന്നി​ലെ ഗ്ലാ​സി​ൽ ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. പൊ​ലീ​സ് ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഉ​ട​മ​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.

ഡ്രൈ​വ​റു​ടെ ഉ​റ​ക്കം, മ​ദ്യ​പി​ച്ചു​ള്ള അ​മി​ത​വേ​ഗം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ്​ നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ർ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lorry driverPathiripalam Accident
News Summary - Pathiripalam accident: Lorry driver not found
Next Story