Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപാ​ളാ​ക്ക​ര...

പാ​ളാ​ക്ക​ര ഉ​പ​തെര​ഞ്ഞെ​ടു​പ്പ് 28ന്

text_fields
bookmark_border
by elections
cancel
camera_alt

representational image

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പാ​ളാ​ക്ക​ര വാ​ര്‍ഡി​ലെ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11 മു​ത​ല്‍ ന​ട​ക്കും. വോ​ട്ടെ​ടു​പ്പ് ഫെ​ബ്രു​വ​രി 28ന് ​രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യും വോ​ട്ടെ​ണ്ണ​ല്‍ മാ​ര്‍ച്ച് ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ലും ആ​രം​ഭി​ക്കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ര്‍ഡു​ക​ളി​ലെ വോ​ട്ട​ര്‍മാ​രാ​യ സ​ര്‍ക്കാ​ര്‍, അ​ർ​ധ സ​ര്‍ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, നി​യ​മാ​നു​സൃ​ത ക​മ്പ​നി​ക​ള്‍, ബോ​ര്‍ഡു​ക​ള്‍, കോ​ര്‍പ​റേ​ഷ​നു​ക​ള്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് വാ​ര്‍ഡി​ലെ വോ​ട്ട​റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​മാ​യി അ​പേ​ക്ഷി​ക്കു​ന്ന പ​ക്ഷം സ്വ​ന്തം പോ​ളി​ങ് സ്റ്റേ​ഷ​നി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ് മേ​ല​ധി​കാ​രി​ക​ള്‍ അ​നു​മ​തി ന​ല്‍ക​ണം.

കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്, പാ​സ്പോ​ര്‍ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, പാ​ന്‍കാ​ര്‍ഡ്, ഫോ​ട്ടോ പ​തി​ച്ചു​ള്ള എ​സ്.​എ​സ്.​എ​ല്‍.​സി ബു​ക്ക്, ദേ​ശ​സാ​ല്‍കൃ​ത ബാ​ങ്കി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​ന് മു​മ്പു​വ​രെ ന​ല്‍കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്ന് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by electionpalakara
News Summary - Palakara by-election on 28th
Next Story