Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightക​രു​ത​ലി​നൊ​രു​ക്കി​യ...

ക​രു​ത​ലി​നൊ​രു​ക്കി​യ കേ​ന്ദ്ര​ത്തി​ൽ ക​ർ​ഷ​ക ക്ഷേ​മം പു​ല​രു​മോ?

text_fields
bookmark_border
ക​രു​ത​ലി​നൊ​രു​ക്കി​യ കേ​ന്ദ്ര​ത്തി​ൽ ക​ർ​ഷ​ക ക്ഷേ​മം പു​ല​രു​മോ?
cancel
camera_alt

ബ​ത്തേ​രി അ​മ്മാ​യി​പ്പാ​ല​ത്തെ കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്രം

അ​മ്മാ​യി​പ്പാ​ല​ത്തെ ഗ്രാ​മീ​ണ കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന​കേ​ന്ദ്രം ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കൃ​ഷി വ​കു​പ്പി​ന്റെ ക​രു​ത​ലാ​യി​രു​ന്നു. ക​ർ​ഷ​ക​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്ഥാ​പ​നം കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്രം ത​ന്നെ​യാ​ണ്. ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി സ്ഥാ​പ​നം മു​ന്നേ​റു​മ്പോ​ൾ ഏ​തൊ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​നു​മു​ള്ള​തു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​വി​ടെ​യു​മു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഒ​രു ഭാ​ഗ​ത്ത് ന​ല്ല രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ചി​ല കെ​ടു​കാ​ര്യ​സ്ഥ​ത​ക​ളും ഇ​വി​ടെ മ​റ​നീ​ക്കി ദൃ​ശ്യ​മാ​കു​ന്നു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് മാ​ധ്യ​മം ലേ​ഖ​ക​ൻ ന​ട​ത്തു​ന്ന അ​​ന്വേ​ഷ​ണ പ​ര​മ്പ​ര ഇ​ന്നു​മു​ത​ൽ

വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് വി​പ​ണി വി​ല​യേ​ക്കാ​ൾ 10 രൂ​പ അ​ധി​കം ന​ൽ​കി കാ​പ്പി സം​ഭ​രി​ക്കു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​മ്മാ​യി​പ്പാ​ല​ത്തെ കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ച​ത്.

നെ​ന്മേ​നി​യി​ലെ കാ​പ്പി ക​ർ​ഷ​ക​നാ​യ എം.​വി. വി​ശ്വ​നാ​ഥ​നി​ൽ​നി​ന്ന് കാ​പ്പി സ്വീ​ക​രി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​നം. വ​യ​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2021-22 വ​ർ​ഷ​ത്തി​ൽ ജി​ല്ല​ക്ക് 1335 ല​ക്ഷം രൂ​പ​യാ​ണ് കൃ​ഷി വ​കു​പ്പ് അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

കു​രു​മു​ള​ക്, കാ​പ്പി കൃ​ഷി വി​ക​സ​ന​ത്തി​ന് 500 ല​ക്ഷ​വും ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​ക്ക് 125 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ച​തെ​ന്ന് അ​മ്മാ​യി​പ്പാ​ല​ത്തു​നി​ന്ന് തി​രി​ച്ചു​പോ​കും​മു​മ്പ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഇ​ങ്ങ​നെ സ​ർ​ക്കാ​ർ വ​ലി​യ കോ​ടി​ക​ൾ മു​ട​ക്കു​മ്പോ​ഴും അ​തി​ന​നു​സ​രി​ച്ചു​ള്ള പു​രോ​ഗ​തി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടോ എ​ന്ന​താ​ണ് കാ​ല​ങ്ങ​ളാ​യി ഉ​യ​രു​ന്ന ചോ​ദ്യം. കാ​ർ​ഷി​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​റ​​പോ​ലെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​ർ സ​മ​ര​മു​ഖ​ത്തേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.1999ലാ​ണ് മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

2000ൽ ​ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ​ത്തേ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്ഥാ​പ​നം. ഇ​തി​ൽ പ​കു​തി​യോ​ളം ഭാ​ഗ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ. ബാ​ക്കി​യു​ള്ള ഭാ​ഗം കൃ​ഷി​യി​ട​മാ​ണ്. പു​റ​മെ​നി​ന്നു​ള്ള​വ​ർ പാ​ട്ട വ്യ​വ​സ്ഥ​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്‌. ക​ർ​ഷ​ക​രി​ൽ​നി​ന്ന് വാ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ച്ച​വ​ട​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഇ​ട​നി​ല സ്ഥാ​പ​ന​മാ​യി കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ത്തെ ചു​രു​ക്കി​പ്പ​റ​യാം.

ഇ​ട​നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മാ​ത്ര​മാ​ണ് സ്ഥാ​പ​ന​ത്തി​ന്റെ ല​ക്ഷ്യം. അ​തി​നാ​യി സ​ർ​ക്കാ​ർ ശ​മ്പ​ളം കൊ​ടു​ത്ത് നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​രി​ക്കു​ന്നു. കോ​ടി​ക​ൾ വി​ല​വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​വ​യൊ​ക്കെ അ​നു​ബ​ന്ധ​മാ​യു​ണ്ട്.

സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്കു​ള്ള​ത്. യൂ​റോ​പ്യ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​റ് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​വീ​ത​വും കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു​വീ​ത​വു​മാ​ണ്. മൂ​ന്നെ​ണ്ണം അ​ർ​ബ​ൻ ഹോ​ൾ​സെ​യി​ൽ മാ​ർ​ക്ക​റ്റും ബാ​ക്കി മൂ​ന്നെ​ണ്ണം റൂ​റ​ൽ ഹോ​ൾ​സെ​യി​ൽ മാ​ർ​ക്ക​റ്റു​മാ​ണ്.

ന​ഗ​ര കേ​ന്ദ്രീ​കൃ​ത​മാ​യ അ​ർ​ബ​ൻ മാ​ർ​ക്ക​റ്റ് തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ​യി​ലും എ​റ​ണാ​കു​ളം മ​ര​ടി​ലും കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ലു​മാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി, തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​ടു​മ​ങ്ങാ​ട്, എ​റ​ണാ​കു​ള​ത്തെ മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റൂ​റ​ൽ മാ​ർ​ക്ക​റ്റു​ക​ൾ.

പ​ച്ച​ക്ക​റി, മ​ല​ഞ്ച​ര​ക്ക് മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​വി​പ​ണി​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ഈ ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​കും. പ​ക്ഷേ, സ്ഥാ​പ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും അ​ജ്ഞ​രാ​ണ്.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rural agricultural wholesale market
News Summary - news series on issues related with ammayippalam rural agricultural wholesale market
Next Story