രാത്രിയാത്ര ദുരിതത്തിന് പരിഹാരം; കോഴിക്കോട് -ബത്തേരി റൂട്ടിൽ പുതിയ ബസ്
text_fieldsസുൽത്താൻബത്തേരി: കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് രാത്രിയുള്ള യാത്രാ ദുരിതത്തിന് അറുതി വരുത്താനായി കെ.എസ്.ആർ.ടി.സി പുതിയ സർവിസ് തുടങ്ങി. ബസ് കോഴിക്കോട് നിന്ന് രാത്രി 9.40നാണ് പുറപ്പെടുകയെന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ബസ് 12.30 ഓടെ സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരും. കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ലക്കിടി, വൈത്തിരി, ചുണ്ടേൽ, കൽപറ്റ, മീനങ്ങാടി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
അത്യാവശ്യഘട്ടത്തിൽ മറ്റിടങ്ങളിലും നിർത്തും. താമരശ്ശേരി 10.30, കൽപ്പറ്റ 11.45, സുൽത്താൻ ബത്തേരി 12.30 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം തുടങ്ങിയ സർവിസിന് തുടക്കത്തിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ കൂടിവരുന്നതായി അധികൃതർ പറഞ്ഞു.

