ചളിക്കളമായി മീനങ്ങാടി സ്റ്റേഡിയം
text_fieldsചളിക്കളമായ മീനങ്ങാടി സ്റ്റേഡിയം
സുൽത്താൻ ബത്തേരി: പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള മീനങ്ങാടി സ്‌റ്റേഡിയം ചളിക്കളമായി. രണ്ട് ഗേറ്റിലൂടേയും സ്റ്റേഡിയത്തിലേക്ക് കയറാൻ പറ്റാത്ത അവസ്ഥ. അധികൃതർ ശ്രദ്ധിക്കാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഡിയത്തിൽ കായികപരിശീലനങ്ങൾ നടക്കുന്ന ഭാഗത്ത് രണ്ടു മണിക്കൂർ മഴവിട്ടു നിന്നാൽ പരിശീലനം നടത്താം. മഴയില്ലാത്ത ദിവസങ്ങളിൽ ഇവിടെ കളികളും പരിശീലനവും നടക്കുന്നുണ്ട്. എന്നാൽ ഗേറ്റ് കടന്ന് ആ ഭാഗത്തേക്ക് ചളിക്കളങ്ങളിലൂടെയെ പോകാൻ സാധിക്കു.
മീനങ്ങാടി ബസ് സ്റ്റാൻഡിലും പനമരം റോഡിലും ബസിറങ്ങുന്നവർക്ക് ആശുപത്രിയിലേക്കം സ്കൂളിലേക്കും മറ്റും പോകാൻ സ്റ്റേഡിയത്തിലൂടെ എളുപ്പമാണ്. നിരവധി വിദ്യാർഥികളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.
ചളി നിറഞ്ഞതോടെ എല്ലാവരും മറ്റ് വഴികൾ തേടി.സ്റ്റേഡിയത്തിന് സമീപം പുതിയ കെട്ടിട നിർമ്മാണം നടക്കുന്നുണ്ട്. ഇവിടേക്ക് ലോറികളും മറ്റും വന്നതോടെയാണ് സ്‌റ്റേഡിയം ചെളിമയമായത്.
എന്നാൽ, സ്‌റ്റേഡിയത്തിൽ സ്വകാര്യ വ്യക്തി കൈയ്യേറിയ സ്ഥലംവീണ്ടെടുത്തപ്പോൾ കുറച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. അതാണ് ചെളിക്ക് കാരണമെന്ന് ഭരണസമിതി അംഗം ബേബി വർഗീസ് പറഞ്ഞു. മഴ മാറുന്നതോടെ ചെളി ഒഴിവാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

