Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമുത്തങ്ങയിൽ കുഴൽപ്പണം...

മുത്തങ്ങയിൽ കുഴൽപ്പണം പിടികൂടി; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ അ​റ​സ്​​റ്റിൽ

text_fields
bookmark_border
Money seized in Muthanga
cancel
camera_alt

മു​ത്ത​ങ്ങ​യി​ൽ ശ​നി​യാ​ഴ്ച പി​ടി​കൂ​ടി​യ കു​ഴ​ൽ​പ്പ​ണ​വും പ്ര​തി​ക​ളും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 48 ല​ക്ഷം രൂ​പ മു​ത്ത​ങ്ങ എ​ക്സൈ​സ്​ ചെ​ക്ക് പോ​സ്​​റ്റി​ൽ പി​ടി​കൂ​ടി. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് (42), നൗ​ഷാ​ദ് (44) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.കെ.​എ​ൽ. 57 ടി 5827 ​ന​മ്പ​ർ അ​ശോ​ക് ലൈ​ല​ൻ​ഡ് ദോ​സ്​​ത് വാ​ഹ​ന​ത്തി​ൽ പ്ര​ത്യേ​കം അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു കെ​ട്ടു​ക​ൾ.

കോ​ട​ഞ്ചേ​രി​യി​ൽ നി​ന്ന്​ പൈ​നാ​പ്പി​ൾ ക​യ​റ്റി ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ ഇ​റ​ക്കി തി​രി​കെ വ​രു​ക​യാ​െ​ണ​ന്നാ​ണ്​ പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. താ​മ​ര​ശ്ശേ​രി പ​ര​പ്പ​ൻ​പൊ​യി​ൽ സ്വ​ദേ​ശി​യെ ഏ​ൽ​പി​ക്കു​ന്ന​തി​നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി​ഫ​ല​മാ​യി 3000 രൂ​പ​ ല​ഭി​ക്കു​മെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു.

മു​ത്ത​ങ്ങ എ​ക്സൈ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ജു​നൈ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ബാ​ബു​രാ​ജ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ശി​വ​ൻ, ടി.​ബി. അ​ജീ​ഷ്, സി.​ഇ.​ഒ​മാ​രാ​യ എ.​എം. ബി​നു​മോ​ൻ, അ​ഭി​ലാ​ഷ്, ഗോ​പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyMuthangaMoney seized
News Summary - Money seized in Muthanga; two arrested
Next Story