എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsഷാൻ, മിസ്ഫർ
സുൽത്താൻ ബത്തേരി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറിൽ നിന്നും1.880 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. കാർ യാത്രക്കാരായ കോഴിക്കോട് പന്നിയങ്കര സ്വദേശി മൈത്രി വീട്ടിൽ ഷാൻ അബൂബക്കർ (29), കോഴിക്കോട് ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്നാ വീട്ടിൽ മിസ്ഫർ സാലിഹ് (32) എന്നിവരെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, പ്രിവന്റീവ് ഓഫിസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

