Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightമ​ത്താ​യി...

മ​ത്താ​യി ഹാ​പ്പി​യാ​ണ്; ഈ ​ജ​ന്മ​ദി​ന​ത്തി​ൽ

text_fields
bookmark_border
Mathayi Celebrating Birthday
cancel
camera_alt

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ത്താ​യി​ക്ക് കേ​ക്ക് ന​ൽ​കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹാ​പ്പി ബ​ര്‍ത്ത് ഡേ ​റ്റു യൂ...​ഹാ​പ്പി ബ​ര്‍ത്ത് ഡേ ​റ്റു യൂ... ​കൂ​ടെ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ ഒ​ന്നി​ച്ചു പാ​ടി​യ​പ്പോ​ൾ അ​റി​യാ​തെ മ​ത്താ​യി​യു​ടെ ക​ണ്ണു​ക​ൾ സ​ന്തോ​ഷ​ത്താ​ൽ നി​റ​ഞ്ഞു. 84 വ​യ​സ്സിനു​ള്ളി​ൽ ഇ​ത്ര ഹൃ​ദ്യ​മാ​യ ഒ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് വ​ലി​യ പ​റ​മ്പി​ൽ മ​ത്താ​യി. കൃ​ഷി​യി​ട​ത്തി​ൽ കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ചെ​യ്തും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പി​റ​ന്നാ​ൾ കെ​ങ്കേ​മ​മാ​ക്കി. നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ല​ങ്ക​ര നാ​ലാം വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ർ​ഡ് മെം​ബ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ റ്റി​ജി ചെ​റു​തോ​ട്ടി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ജ​ന്മ​ദി​നാ​ഘോ​ഷം പ്രാ​യ​മേ​റി​യ തൊ​ഴി​ലാ​ളി​ക്കു വേ​ണ്ടി ഒ​രു​ക്കി​യ​ത്.

മു​ണ്ടും ഷ​ർ​ട്ടും ഷാ​ളു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ മ​ത്താ​യി​ക്കു ന​ൽ​കി. രോ​ഗ​ങ്ങ​ൾ പി​ടി​മു​റു​ക്കാ​ത്ത മ​ത്താ​യി ചേ​ട്ട​ന്റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​നും പ്രാ​യ​മാ​യ​വ​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​കൃ​ഷ്ട​രാ​ക്കാ​നു​മാ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മേ​റ്റു​മാ​രാ​യ മാ​ല​തി കാ​ർ​വ​ർ​ണ​ൻ, സു​ജാ​ത ഹ​രി​ദാ​സ്, സു​നി​ത ര​വി, ഷീ​ജ, മ​നു​പ്ര​താ​പ്, അ​മ്പി​ളി കൃ​ഷ്ണ​ൻ, ഗീ​ത ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSulthan BatheryBirthdayMathayi
News Summary - Mathayi Happy In this Birthday
Next Story