Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightതേനീച്ചക്കുത്തേറ്റ്...

തേനീച്ചക്കുത്തേറ്റ് മരിച്ച ആദിവാസി വയോധിക​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്താൻ നീണ്ട കാത്തിരിപ്പ്​

text_fields
bookmark_border
തേനീച്ചക്കുത്തേറ്റ് മരിച്ച ആദിവാസി വയോധിക​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്താൻ നീണ്ട കാത്തിരിപ്പ്​
cancel

സുൽത്താൻ ബത്തേരി: തേനീച്ചക്കുത്തേറ്റ് മരിച്ച ആദിവാസി വയോധിക​െൻറ മൃതദേഹം പോസ്​റ്റ്മോർട്ടം നടത്താൻ മൂന്നു ദിവസത്തോളം വൈകിയത്​ വിവാദമായി. ആരോഗ്യ വകുപ്പ് അധികൃതർ മൃതദേഹത്തോട്​ അനാദരവ്​ കാണിച്ചതായി ബന്ധുക്കൾ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ അരിമുള പാൽനട കോളനിയിലെ ഗോപാല​െൻറ (61) മൃതദേഹത്തോടാണ്​ അധികൃതരുടെ അനാദരവ്​.

കോളനി നിവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തു വന്നപ്പോൾ ​ചൊവ്വാഴ്​ച വൈകീട്ട് േപാസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക്​ വിട്ടുനൽകി. മൃതദേഹം അഴുകുന്നതുവരെ ആശുപത്രിയിൽ ​െവച്ചു താമസിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പാൽനട കോളനിയിലെത്തിയ ൈട്രബൽ വകുപ്പ്​ ഉദ്യോഗസ്ഥരെ കോളനി നിവാസികൾ വളഞ്ഞ്​ തടഞ്ഞുവെച്ചു.

ശനിയാഴ്ച വൈകീട്ട്​ സ്വകാര്യ ആശുപത്രിയിലാണ്​ മരണം. എന്നാൽ പോസ്​റ്റ്​മോർട്ടം നടത്താൻ സർക്കാർ ആശുപത്രിയിൽ ഡോക്​ടർ ഉണ്ടായിരുന്നില്ല. ഫോറൻസിക് സർജൻ ഇല്ലാത്തതിനാലാണ്​ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ രണ്ടു ദിവസം സൂക്ഷിച്ചതെന്ന്​ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട്​ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടം നടത്തിയത്​. വൈകീട്ട്​ അഞ്ചരയോടെ കോളനിയിൽ എത്തിച്ചു.

ശനിയാഴ്ച വൈകീട്ടാണ്​ ഗോപാലന് കോളനിക്ക്​ സമീപം വയലിൽനിന്ന്​ തേനീച്ചയുടെ കുത്തേറ്റത്. ആദ്യം സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ മേപ്പാടി വിംസ്​ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച്​ മരിച്ചു. ഞായറാഴ്​ച രാവിലെ മൃതദേഹം താലൂക്കാശുപത്രിയിലെത്തിച്ചു.

പോസ്​റ്റ്​മോർട്ടം വൈകുന്നത് സംബന്ധിച്ച് ഡി.എം.ഒ ഉൾപ്പെടെയുള്ളവരെ അരിമുളയിലെ പൊതുപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. നടപടി വേഗത്തിലാക്കാൻ അധികൃതർ താൽപര്യം കാണിച്ചില്ലെന്ന് പൊതുപ്രവർത്തകനും അരിമുളയിലെ മുൻ പഞ്ചായത്ത് അംഗവുമായ ജോർജ് പുൽപ്പാറ പറഞ്ഞു.

ഗോപാല​െൻറ ഭാര്യ: കരിച്ചി. മക്കൾ: സുശീല, ലീല, മിനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal ManTribal Man death
News Summary - Long time wait for post-mortem of old tribal man's body
Next Story