Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവടക്കനാടിന്റെ...

വടക്കനാടിന്റെ ഉറക്കംകെടുത്തി മുട്ടിക്കൊമ്പൻ

text_fields
bookmark_border
വടക്കനാടിന്റെ ഉറക്കംകെടുത്തി മുട്ടിക്കൊമ്പൻ
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ഒ​രാ​ഴ്ച മു​മ്പ് വ​ട​ക്ക​നാ​ട് പ​ച്ചാ​ടി ക​ദ​ങ്ങ​ത്ത് ന​ടു​വീ​ട്ടി​ൽ ര​ജീ​വി​നെ (37) ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മു​ട്ടി​ക്കൊ​മ്പ​ൻ വ​ട​ക്ക​നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ന്ന മു​ട്ടി​ക്കൊ​മ്പ​നെ നി​യ​ന്ത്രി​ക്കാ​ൻ വ​നം വ​കു​പ്പി​ന് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം, മു​ട്ടി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ൽ കൂ​ട് നി​ർ​മാ​ണ​വും സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​ത്തൂ​ര്‍ സെ​ക്ഷ​നി​ലെ വ​ട​ക്ക​നാ​ട് ക​ല്ലൂ​ര്‍ക്കു​ന്നി​ൽ കാ​ട്ടാ​ന​യെ​ത്തി. വ​നാ​തി​ര്‍ത്തി​യി​ല്‍ സ്ഥാ​പി​ച്ച തൂ​ക്കു​വേ​ലി​യി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ട് ത​ക​ര്‍ത്താ​ണ് വ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ത​ട്ട​ക​ത്ത് സി​ബി​യു​ടെ പ​റ​മ്പി​ലെ ക​വു​ങ്ങു​ക​ളും തെ​ങ്ങും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. കൃ​ഷി​യി​ട​ത്തി​ൽ ആ​ന ഇ​റ​ങ്ങു​മ്പോ​ൾ വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​ർ വ​ന്ന് ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്തും. അ​ധി​കം താ​മ​സി​ക്കാ​തെ വീ​ണ്ടും ആ​ന പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.

കു​റി​ച്യാ​ട് റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രും സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​ര്‍.​ആ​ര്‍.​ടി​യും അ​ട​ങ്ങു​ന്ന സം​ഘം ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ട് നി​ർ​മി​ക്കാ​നു​ള്ള മ​രം​മു​റി ചൊ​വ്വാ​ഴ്ച ന​ട​ന്നു. മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ൾ നേ​ര​ത്തെ അ​ട​യാ​ള​മി​ട്ട് തി​രി​ച്ചി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​മ്പ് പ​ന്ത​ല്ലൂ​ര്‍ മ​ഖ്‌​ന എ​ന്ന ആ​ന​യെ കു​പ്പാ​ടി വ​ന​ത്തി​ൽ​നി​ന്ന് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​ച്ച് മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​ന്ന് നി​ർ​മി​ച്ച കൂ​ട് ഇ​പ്പോ​ഴും മു​ത്ത​ങ്ങ ആ​ന​പ്പ​ന്തി​യി​ൽ ഉ​ണ്ട്. കൂ​ടി​ന്റെ ബ​ലം നി​രീ​ക്ഷി​ച്ച​തി​നു ശേ​ഷം വേ​ണ്ടി വ​ന്നാ​ൽ മു​ട്ടി​ക്കൊ​മ്പ​നെ പ​ഴ​യ കൂ​ട്ടി​ൽ പാ​ർ​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പ​ഴ​യ​കൂ​ട് ന​വീ​ക​രി​ക്കേ​ണ്ടി​വ​രും. കൂ​ടി​ന്റെ ബ​ല​പ​രി​ശോ​ധ​ന​യ​ട​ക്കം പൂ​ര്‍ത്തി​യാ​യ ശേ​ഷ​മേ ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ക്കാ​നാ​കൂ. പു​തി​യ കൂ​ട് നി​ർ​മി​ക്കാ​നാ​ണെ​ങ്കി​ൽ നാ​ല​ഞ്ചു ദി​വ​സം ഇ​നി​യു​മെ​ടു​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad Newsanimal attackLatest News
News Summary - local news wayanad
Next Story