ചായക്കട കേന്ദ്രീകരിച്ച് മദ്യ വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsസുൽത്താൻ ബത്തേരി: എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ ചായക്കട കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തിയ ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടിൽ വിജയനെ(54) അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് മദ്യം വാങ്ങി കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ സദാനന്ദനെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ടാം പ്രതിയായി കേസെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 3.300ലിറ്റർ മദ്യവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എ. ഉമ്മർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ബി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടിൽ ഹാജരാക്കിയ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു.

