Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകു​ടും​ബ​ത്തി​ന് ഒ​രു...

കു​ടും​ബ​ത്തി​ന് ഒ​രു രാ​ത്രി​ക്ക് 800 രൂ​പ​;സ്ലീ​പ്പ​ർ കോ​ച്ച് ബ​ത്തേ​രി​യി​ലും പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി

text_fields
bookmark_border
കു​ടും​ബ​ത്തി​ന് ഒ​രു രാ​ത്രി​ക്ക് 800 രൂ​പ​;സ്ലീ​പ്പ​ർ കോ​ച്ച് ബ​ത്തേ​രി​യി​ലും പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ന്നാ​ർ ഡി​പ്പോ​യി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച സ്ലീ​പ്പ​ർ കോ​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലും പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ർ.​ടി.​സി. മൂ​ന്ന് ബ​സു​ക​ൾ ഇ​തി​നാ​യി ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. മാ​ർ​ച്ച് മാ​സ​ത്തോ​ടെ ടൂ​റി​സ്റ്റു​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കം ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​ച്ച ഓ​ടി​പ്പ​ഴ​കി​യ മൂ​ന്ന് ബ​സു​ക​ളാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗാ​രേ​ജി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളാ​യി​ട്ടു​ള്ള​ത്. 16 ആ​ളു​ക​ൾ​ക്ക് വീ​തം അ​ന്തി​യു​റ​ങ്ങാ​വു​ന്ന രീ​തി​യി​ലാ​ണ് ബ​സു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ബ​സു​ക​ളി​ലൊ​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ്. ഓ​രോ റൂ​മി​ലും ഒ​രു വ​ലി​യ ക​ട്ടി​ലും ഒ​രു ചെ​റു​തു​മു​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു രാ​ത്രി​ക്ക് 800 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. മ​റ്റ് ബ​സു​ക​ളി​ൽ ഒ​രാ​ൾ​ക്ക് 100 രൂ​പ​യാ​ണ് ഒ​രു രാ​ത്രി ത​ങ്ങാ​ൻ വാ​ട​ക. കി​ട​ക്ക​ക​ൾ​ക്ക് പു​റ​മെ ഡ്ര​സി​ങ് റൂം, ​തീ​ൻ​മേ​ശ, കൈ​ക​ഴു​കാ​നു​ള്ള ഇ​ടം, ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള അ​ല​മാ​ര എ​ന്നി​വ​യൊ​ക്കെ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത സ്ലീ​പ്പ​ർ കോ​ച്ചി​ലു​ണ്ട്.

ഫാ​മി​ലി റൂം

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടൂ​ർ പാ​ക്കേ​ജി​ലൂ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി ടൂ​റി​സ്റ്റു​ക​ളെ എ​ത്തി​ക്കും. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ത്തി സ്ലീ​പ്പ​ർ കോ​ച്ചി​ൽ ത​ങ്ങി​യ​തി​നു​ശേ​ഷം ഇ​വി​ട​ത്തെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. പാ​ക്കേ​ജി‍െൻറ ഭാ​ഗ​മാ​യി എ​ത്തു​ന്ന ബ​സു​ക​ൾ​ക്ക് പ​ക​രം വേ​ണ​മെ​ങ്കി​ൽ ജി​ല്ല​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മി​നി ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് ഡി.​ടി.​ഒ പ​റ​ഞ്ഞു.

2020ലാ​ണ് മൂ​ന്നാ​റി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ തു​ട​ങ്ങി​യ​ത്. മ​ല​പ്പു​റം-​മൂ​ന്നാ​ർ പാ​ക്കേ​ജ് ല​ക്ഷ​ങ്ങ​ളു​ടെ ലാ​ഭ​മു​ണ്ടാ​ക്കി. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ വ​യ​നാ​ട്ടി​ലും പ​ദ്ധ​തി വ​ലി​യ വി​ജ​യം നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കാ​രി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcBatherymunnar ksrtcSleeper coach
News Summary - KSRTC to test Sleeper coach at Battery Depot
Next Story