കെ.എസ്.ആർ.ടി.സി സ്ലീപ്പർ കോച്ചുകൾക്ക് ഓണക്കാലത്ത് ലക്ഷങ്ങളുടെ വരുമാനം
text_fieldsസുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ
സ്ലീപ്പർ കോച്ചുകൾ
സുൽത്താൻ ബത്തേരി: ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനായി കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്ലീപ്പർ കോച്ചുകൾ ഓണക്കാലത്ത് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കി. അഞ്ചു ബസുകളാണ് സ്ലീപ്പർ കോച്ചുകളായി സുൽത്താൻ ബത്തേരി ഡിപ്പോയിൽ ഒരുക്കിയത്. ഓണക്കാലത്ത് നൂറുകണക്കിന് ആളുകളാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ഓടിക്കാൻ പറ്റാതെ കട്ടപ്പുറത്തായ അഞ്ചു ബസ്സുകളാണ് സ്ലീപ്പർ കോച്ചുകളായി ഒരുക്കിയത്. എല്ലാം ശീതികരിച്ചവ. 64 ആളുകൾക്ക് ഇതിൽ താമസിക്കാം. സാധാരണ റൂമുകൾക്ക് 160 രൂപയും ഫാമിലി റൂമിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. വൈകുന്നേരം അഞ്ചു മുതൽ രാവിലെ 9.30 വരെയാണ് താമസിക്കാനുള്ള സമയം. വൈകുന്നേരം സുൽത്താൻ ബത്തേരിയിൽനിന്ന് കാനന സവാരിയും പുറപ്പെടുന്നുണ്ട്. ഇതിലും ഓണത്തോടനുബന്ധിച്ച് മികച്ച വരുമാനമാണ് ഉണ്ടായതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

