Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബ​ത്തേ​രി​യി​ൽ 2021...

ബ​ത്തേ​രി​യി​ൽ 2021 ആ​വ​ർ​ത്തി​ക്കു​മോ? പോ​രാ​ട്ടം ക​ന​ക്കും

text_fields
bookmark_border
ബ​ത്തേ​രി​യി​ൽ 2021 ആ​വ​ർ​ത്തി​ക്കു​മോ? പോ​രാ​ട്ടം ക​ന​ക്കും
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 2021 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ ക​ന​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ഇ​ത്ത​വ​ണ​യും അ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. യു.​ഡി.​എ​ഫി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും എ​ൽ.​ഡി.​എ​ഫി​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​നും കൊ​മ്പു​കോ​ർ​ക്കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ട്ടു​ണ്ട്. 2021ലേ​തു പോ​ലെ അ​ത്ര എ​ളു​പ്പ​മാ​വി​ല്ല ഈ ​ത​വ​ണ യു.​ഡി.​എ​ഫി​ന്. നാ​ലാം ത​വ​ണ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ജ​ന​വി​ധി തേ​ടു​മ്പോ​ൾ പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട​ർ​മാ​രെ കൈ​യി​ലെ​ടു​ക്കാ​ൻ ഏ​റെ ​പ്ര​യ​ത്നി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം, ഡി.​സി.​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഏ​റെ ച​ർ​ച്ച​ചെ​യ്ത രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളാ​ണ്. ഇ​തി​ലൊ​ക്കെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ പേ​രും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ കു​റ​ച്ചെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ നേ​രി​ടാ​ൻ പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം കു​റു​മ സ​മു​ദാ​യ​ത്തി​ന്റെ അ​വ​കാ​ശ​വാ​ദ​മാ​ണ്. കു​റു​മ സ​മു​ദാ​യം ഏ​റെ​യു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യി​ട്ടും ആ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​യാ​ത്ത​ത് വ​ലി​യ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​ൽ​പ​ള്ളി​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ.​എ. ശ​ങ്ക​ര​ൻ, ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഡി.​സി.​സി സെ​ക്ര​ട്ട​റി ഒ.​ആ​ർ. ര​ഘു​വും ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളെ ക​ണ്ടി​ട്ടു​ണ്ട്. ര​ഘു​വും ശ​ങ്ക​ര​നും കു​റു​മ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ളാ​യ​തി​നാ​ൽ അ​വ​രു​ടെ ആ​വ​ശ്യം പെ​ട്ടെ​ന്ന് ത​ള്ളി​ക്ക​ള​യാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നാ​വി​ല്ല. കു​റു​മ സ​മു​ദാ​യ​ത്തി​ന്റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഒ​രു മ​ത്സ​രം സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു.​ഡി.​എ​ഫി​നെ എ​ത്ര​മാ​ത്രം ബാ​ധി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം.

1996ലും 2006​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ച്ചി​ട്ടു​ള്ള​താ​ണ്. പി​ന്നീ​ട് ഐ.​സി ഹാ​ട്രി​ക് നേ​ടി. അ​തി​നാ​ൽ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്റെ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. നാ​ലാ​മൂ​ഴ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ ശ​ക്ത​മാ​യി നേ​രി​ടാ​നാ​ണ് എ​ൽ.​ഡി.​എ​ഫ് അ​ണി​യ​റ​യി​ൽ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​ത്.

2021നെ ​അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​തും യു.​ഡി.​എ​ഫി​ന് ഒ​പ്പ​മാ​ണ് എ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ര​യും ത​ല​യും മു​റു​ക്കി അ​വ​ർ ഐ.​സി​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryWayand newsKerala Assembly Election 2026
News Summary - kerala assembly election 2026
Next Story