മാനിറച്ചി വില്പന: യുവാക്കൾ പിടിയില്‍
text_fieldsമാനിറച്ചിയുമായി പിടിയിലായവർ
സുൽത്താൻ ബത്തേരി: കുറിച്ചാട് റേഞ്ചിലെ വടക്കനാടിനടുത്ത് പണയമ്പത്ത് മാനിറച്ചിയുമായി മൂന്നു പേര് വനംവകുപ്പിെൻറ പിടിയില്‍.
പണയമ്പം സ്വദേശി ജിജോ ജോര്‍ജ് (32), പണയമ്പം കോളനിയിലെ സത്യന് (31), സുധീഷ് (കണ്ണന് - 29) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.
ജിജോ ജോര്ജില്നിന്നുമാണ് മാനിറച്ചി ആദ്യം കണ്ടെടുത്തത്. ഇയാള്‍ സഞ്ചരിച്ച കാറും വനംവകുപ്പ് പിടികൂടി. തുടര്‍ന്ന് മറ്റ് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് പ്രതികൾ വലയിലാകുന്നത്. മാനിെൻറ തലയടക്കം നാല് കിലോയോളം ഇറച്ചിയാണ് പരിശോധനയില്‍ കണ്ടെടുത്തത്. വേട്ടനായ്ക്കളെ ഉപയോഗിച്ച് മാനിനെ വേട്ടയാടി ഇറച്ചിയാക്കി വില്പന നടത്തുകയാണ് പിടിയിലായവരുടെ ഉദ്ദേശ്യമെന്നാണ് വനംവകുപ്പ് പറയുന്നത്. സുൽത്താൻ ബത്തേരി റേഞ്ച് ഓഫിസര്‍ എസ്. രഞ്ജിത്ത്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് ഗ്രേഡ് ഫോറസ്റ്റര്‍ എസ്. സത്യനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

