Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരക്ക് വാഹനത്തിൽനിന്ന് ഹാൻസ് പിടികൂടി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബുധനാഴ്ച നടത്തിയ വാഹനപരിശോധനയിൽ കർണാടക രജിസ്ട്രേഷനിലുള്ള ചരക്ക് വാഹനത്തിൽ കടത്തിയ നിരോധിത ലഹരി ഉൽപന്നമായ 3,740 പാക്കറ്റ് ഹാൻസ് പിടികൂടി.
ബംഗളൂരു സ്വദേശിയായ മൗനേഷ് (26) എന്നയാളെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്‍റിവ് ഓഫിസർമാരായ കെ.കെ. വിജയകുമാർ, എം.പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർ വി.ബി. നിഷാദ് എന്നിവർ പങ്കെടുത്തു. മൈസൂരുവിൽനിന്ന് ബത്തേരിയിലേക്ക് വിൽപക്കായി കൊണ്ടുവന്ന നിരോധിത ലഹരി ഉൽപന്നങ്ങളാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

