രണ്ടര വയസ്സുകാരി പുഴയിൽ വീണതായി സംശയം
text_fieldsശിവ പാർവണ
സുൽത്താൻ ബത്തേരി: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസ്സുകാരി പുഴയിൽ വീണതായി സംശയം. മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിലാണ് കൽപറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകൾ ശിവ പാർവണയെയാണ് കാണാതായത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതാകുന്നത്. പുഴങ്കുനി ചെവായിൽ രഞ്ജിത്തിെൻറ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. അൽപനേരം വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്താണ് പുഴ. പുഴയോരത്തെ ചെളിയിൽ കുട്ടിയുടെ കാൽപ്പാടുകൾ കണ്ടെത്തി.
കുട്ടിയുടെ ദേഹത്ത് ആഭരണങ്ങൾ ഉണ്ടായിരുന്നതായി മേപ്പാടിയിലെ ബന്ധുക്കൾ പറഞ്ഞു. സ്ഥലത്ത് അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നതായും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൽപറ്റ, സുൽത്താൻ ബത്തേരി ഫയർഫോഴ്സും കൽപറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരുമാണ് തിരച്ചിലിനായി എത്തിയത്. തിരച്ചിൽ ഞായറാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

