ജലാറ്റിൻസ്റ്റിക്ക് കണ്ടെടുത്ത സംഭവം: പ്രതികളെ കൈപ്പഞ്ചേരിയിലെത്തിച്ച് തെളിവെടുത്തു
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞ ഏപ്രിൽ 28ന് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരിയിൽ ജലാറ്റിൻ സ്റ്റിക് കണ്ടെടുത്ത സംഭവത്തിൽ പ്രതികളെ കൈപ്പഞ്ചേരിയിലെത്തിച്ച് തെളിവെടുത്തു. സഹോദരങ്ങളായ കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്റഫ്, നൗഫൽ എന്നിവരെയാണ് തെളിവെടുപ്പിനായി ശനിയാഴ്ച രാവിലെ എത്തിച്ചത്.
ഇവരെ മഞ്ചേരി കോടതിയിൽനിന്ന് വെള്ളിയാഴ്ചയാണ് സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വിവാദ വ്യവസായി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽ കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തങ്ങളകത്ത് അഷ്റഫിനെ നിലമ്പൂർ പൊലീസ് തൊണ്ടിമുതൽ കണ്ടെടുക്കാൻ കൈപ്പഞ്ചേരിയിലെ വീട്ടിൽ എത്തിച്ചപ്പോഴാണ് യാദൃച്ഛികമായി സ്ഫോടകവസ്തു ശ്രദ്ധയിൽപെട്ടത്.
ജലാറ്റിൻ സ്റ്റിക്ക് തന്നത് തന്റെ സഹോദരൻ നൗഫലാണെന്ന് അഷ്റഫ് പൊലീസിന് മൊഴി കൊടുത്തിരുന്നു. നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്നാണ് പിന്നീട് പ്രതികൾ പൊലീസിനെ അറിയിച്ചത്.