ബത്തേരി ഓടപ്പള്ളം വനത്തിൽ കാട്ടുതീ
text_fieldsസുൽത്താൻ ബത്തേരി: ഓടപ്പള്ളം ഫോറസ്റ്റ് ഓഫിസിന് 200 മീറ്റർ മാറി കാട്ടുതീ പടർന്നത് പ്രദേശത്തെ ആശങ്കയിലാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന നാലു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പൂത്തതിന് ശേഷം ഉണങ്ങിനിൽക്കുന്ന മുളങ്കാടാണ് കത്തിനശിച്ചത്. തീയുടെ ഉറവിടം സിഗരറ്റ് കുറ്റിയോ മറ്റോ ആകാമെന്ന് വനം അധികാരികൾ പറഞ്ഞു. ബത്തേരി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ഐ. ജോസഫ്, സി.ടി. സൈദലവി, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ കെ.എം. ഷിബു, മോഹനൻ, ഓഫിസർമാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാർഡ് ശശി, ഷാജൻ എന്നിവരാണ് തീയണച്ചത്.