Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightവയനാട് ജി​ല്ല സ്കൂ​ൾ...

വയനാട് ജി​ല്ല സ്കൂ​ൾ കലാമേ‍ളക്ക് ഇന്ന് കൊടിയിറക്കം; മാ​ന​ന്ത​വാ​ടി മു​ന്നി​ൽ

text_fields
bookmark_border
H.S.S  A full audience came to watch the drama
cancel
camera_alt

എച്ച് .എസ്.എസ്

വിഭാഗം നാടകം കാണാനെത്തിയ നിറഞ്ഞ സദസ്സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 42ാമ​ത് ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്നാം ദി​വ​സം 242 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല ഒ​ന്നാ​മ​ത്. 804 പോ​യ​ന്റു​മാ​യാ​ണ് മാ​ന​ന്ത​വാ​ടി ഒ​ന്നാ​മ​തെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി 787 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 742 പോ​യ​ന്റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​വ​സാ​ന​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച അ​റ​ബ​ന​മു​ട്ട്, പൂ​ര​ക്ക​ളി, മാ​ർ​ഗം ക​ളി, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, ഓ​ട്ടം​തു​ള്ള​ൽ, സം​ഘ​ഗാ​നം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് വേ​ദി​യി​ലെ​ത്തു​ക.

വൈ​കീ​ട്ട് 3.30നാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. സ്കൂ​ൾ ത​ല​ത്തി​ൽ എം.​ജി.​എം.​എ​ച്ച്.​എ​സ് മാ​ന​ന്ത​വാ​ടി 148 പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ്. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മാ​ന​ന്ത​വാ​ടി 131 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. പി​ണ​ങ്ങോ​ട് ഡ​ബ്ല്യൂ.​ഒ.​എ​ച്ച്.​എ​സ്.​എ​സ് 124 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തും എ​ൻ.​എ​സ്.​എ​സ്.​ഇ.​എ​ച്ച്.​എ​സ്.​എ​സ് ക​ൽ​പ​റ്റ 123 പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും, ജി.​എ​ച്ച്.​എ​സ്.​എ​സ് മീ​ന​ങ്ങാ​ടി 89 പോ​യ​ന്റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

യു.​പി, എ​ച്ച്.​എ​സ് വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഉ​പ​ജി​ല്ല ത​ല​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഉ​പ​ജി​ല്ല 90 പോ​യ​ന്റു​മാ​യി ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി. മാ​ന​ന്ത​വാ​ടി 85 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും വൈ​ത്തി​രി ഉ​പ​ജി​ല്ല 80 പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. യു.​പി വി​ഭാ​ഗ​ത്തി​ൽ 90 പോ​യ​ന്റു​ക​ൾ പ​ങ്കി​ട്ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​ക​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 85 പോ​യ​ന്റ് നേ​ടി വൈ​ത്തി​രി ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​നം നേ​ടി. സ്കൂ​ളു​ക​ളി​ൽ ഹൈ​സ്കൂ​ൾ​ത​ല​ത്തി​ൽ 70 പോ​യ​ന്റു​മാ​യി ജി.​എ​ച്ച്.​എ​സ്.​എ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ ഒ​ന്നാം സ്ഥാ​നം നേ​ടി.

60 പോ​യ​ന്റു​മാ​യി ഫാ.​ജി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് ക​ണി​യാ​മ്പ​റ്റ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. സു​ൽ​ത്താ​ൻ​ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​ച്ച്.​എ​സ് 35 പോ​യ​ന്റ് മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. യു.​പി വി​ഭാ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സം​പ്ഷ​ൻ എ.​യു.​പി.​എ​സും ന​ട​വ​യ​ൽ സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സും ചാ​മ്പ്യ​ൻ പ​ട്ടം തു​ല്ല്യ​മാ​യി പ​ങ്കി​ട്ടു. 45 പോ​യ​ന്റാ​ണ് സ്കൂ​ളു​ക​ൾ പ​ങ്കി​ട്ട​ത്. കു​ഞ്ഞോം എ.​യു.​പി.​എ​സും ജി.​യു.​പി.​എ​സും 35 പോ​യ​ന്റു​ക​ൾ പ​ങ്കി​ട്ട് ര​ണ്ടാം സ്ഥാ​നം നേ​ടി. എ​ച്ച്.​ഐ.​എം.​യു.​പി.​എ​സ് ക​ൽ​പ​റ്റ 15 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​നം നേ​ടി.


അറബിക് കലോത്സവത്തിൽ മാനന്തവാടിയും ബ​ത്തേ​രിയും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല സ്കൂ​ൾ അ​റ​ബിക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 95 പോ​യ​ന്റ് പ​ങ്കി​ട്ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​ക​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. 93 പോ​യ​ന്റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. യു.​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യ​ന്റു​മാ​യി മാ​ന​ന്ത​വാ​ടി ചാ​മ്പ്യ​ന്മാ​രാ​യി. 63 പോ​യ​ന്റു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ര​ണ്ടാം സ്ഥാ​ന​വും 60 പോ​യ​ന്റു​മാ​യി വൈ​ത്തി​രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ്കൂ​ൾ ത​ല​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യൂ.​ഒ.​വി.​എ​ച്ച്.​എ​സ്.​എ​സും യു.​പി വി​ഭാ​ഗ​ത്തി​ൽ ഡ​ബ്ല്യൂ.​ഒ.​യു.​പി.​എ​സും (53 പോ​യ​ന്റ്) ചാ​മ്പ്യ​ന്മാ​രാ​യി. ഡ​ബ്ല്യൂ.​എം.​ഒ. വി.​എ​ച്ച്. എ​സ്.​എ​സ് 65 പോ​യ​ന്റാ​ണ് നേ​ടി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഡ​ബ്ല്യൂ. ഒ.​എ​ച്ച്.​എ​സ്.​എ​സ് പി​ണ​ങ്ങോ​ട് 45 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 40 പോ​യ​ന്റു​മാ​യി ക്ര​സ​ന്റ് പ​ബ്ലി​ക് എ​ച്ച്.​എ​സ് പ​ന​മ​രം മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. യു.​പി​യി​ൽ പ​ന​മ​രം ക്ര​സ​ന്റ് സ്കൂ​ൾ 25 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​നം നേ​ടി. മൂ​ന്നാം സ്ഥാ​നം നേ​ടി വെ​ള്ള​മു​ണ്ട ജി.​യു.​പി.​എ​സി​നാ​ണ്. സ്കൂ​ൾ 20 പോ​യ​ന്റ് നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsmananthavadyWayanad District School Kala Mela
News Summary - Flag hoisting for Wayanad District School Kala Mela today; In front of Mananthwadi
Next Story