Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബത്തേരിയിൽ പോര്​...

ബത്തേരിയിൽ പോര്​ മുറുകി; ചെയർമാൻ മത്സര രംഗത്തില്ല

text_fields
bookmark_border
ബത്തേരിയിൽ പോര്​ മുറുകി; ചെയർമാൻ മത്സര രംഗത്തില്ല
cancel

സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ്​ അംഗത്തി​െൻറ പിന്തുണയോടെ അഞ്ചു വർഷം ബത്തേരിയിൽ നഗരസഭ ഭരണം പൂർത്തിയാക്കുന്ന ഇടതുമുന്നണി അണിയറയിൽ സ്ഥാനാർഥികളെ നിർണയിച്ചതോടെ മത്സരചിത്രം തെളിയുന്നു. യു.ഡി.എഫും സീറ്റ്​ ധാരണ പൂർത്തിയാക്കിയിട്ടുണ്ട്. മുസ്​ലിം ലീഗിലെ ചില നേതാക്കൾ​ മൂന്നുതവണ മത്സ​രിച്ചതിനാൽ പാർട്ടി വിലക്ക്​ നേരിടുന്നുണ്ട്​. അതേസമയം, വിലക്ക്​ നീക്കിക്കിട്ടാൻ അവർ അപേക്ഷ നൽകി​​​. ബത്തേരിയിൽ അനുമതി നൽകിയാൽ പല തദ്ദേശസ്ഥാപനങ്ങളിലും ഇതേ ആവശ്യം ഉയരുമെന്ന്​ ജില്ല ലീഗ്​ നേതാവ്​ പറഞ്ഞു. എങ്കിലും ചർച്ച തുടരുകയാണ്​.

നിലവിലെ ചെയർമാൻ ടി.എൽ. സാബു മത്സരരംഗത്ത്​ ഉണ്ടാകില്ലെന്ന്​ ഉറപ്പായി. സി.പി.എം അവഗണയിൽ സാബുവിന്​ അമർഷമുണ്ട്​. അദ്ദേഹത്തി​െൻറ സിറ്റിങ്​​ ഡിവിഷനായ കട്ടയാട്​ ഭാര്യ നിഷ സാബു സ്വതന്ത്രയായി മത്സരിക്കും. അവർ പ്രചാരണം തുടങ്ങിയത്​ ഇടതുമുന്നണിക്കും യു.ഡി.എഫിനും തലവേദനയായി. മുൻ പഞ്ചായത്ത്​ അംഗമാണ്​ നിഷ.

അതേസമയം, സി.പി.എം പ്രതിനിധിയും ഡെപ്യൂട്ടി ചെയർമാനുമായ ജിഷ ഷാജി മത്സരിക്കുമോ എന്ന ചോദ്യം സജീവമായിട്ടുണ്ട്​. സീറ്റ്​ നൽകുന്നത്​ സംബന്ധിച്ച്​ ചർച്ച നടന്നെങ്കിലും തീരുമാനം ആയിട്ടില്ല.

15ാം വാർഡായ സത്രംകുന്നിൽ കുടുംബശ്രീ എ.ഡി.എസ്​ പ്രസിഡൻറായ അബിത മണികണ്​ഠനെ സി.പി.എം പരിഗണിക്കുന്നു. അബിത വന്നാൽ, മത്സരിക്കുമെന്ന്​ കരുതിയ സി.പി.എമ്മി​െൻറ റിസാനത്ത്​ സലീം തഴയപ്പെടും. പാർട്ടി ജില്ല നേതൃത്വം ഇതിൽ ചർച്ച നടത്ത​ാനിരിക്കുകയാണ്​. റിസാനത്തിനു മേൽ മത്സരിക്കാൻ ഒരുവിഭാഗം സമർദം ചെലുത്തിത്തുടങ്ങി​. സത്രംകുന്നിൽ മത്സരിക്കാൻ മുസ്​ലിം ലീഗിൽ രണ്ട്​ വനിതകൾ രംഗത്തുണ്ട്​.

മുതിർന്ന സി.പി.എം നേതാവും സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ സി.കെ. സഹദേവൻ മത്സര രംഗത്തുണ്ടാകും. പൂതിക്കാട്​ ഉൾപ്പെടെ വാർഡുകൾ പരിഗണനയിലുണ്ട്​. കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിന്​ രണ്ട്​ സീറ്റുകൾ എൽ.ഡി.എഫ്​ നൽകിയിട്ടുണ്ട്​. സി.പി.ഐ അടക്കം ഘടകകക്ഷികൾ ഓരോ സീറ്റിൽ മത്സരിക്കും.

ബത്തേരിയിൽ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്​ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്​ യു.ഡി.എഫ്​. ലീഗും കോൺ​ഗ്രസും ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കും.

35 ഡിവിഷനുകളുള്ള ബത്തേരിയിൽ ഇരുമുന്നണിയിലും ഇപ്പോൾതന്നെ വിമതർ തലപൊക്കുമെന്ന സൂചനകളുണ്ട്​. 'സ്വതന്ത്ര മത്സരം' ചില ഡിവിഷനുകളിൽ സജീവ ചർച്ചയാണിപ്പോൾ. ചില പാർട്ടികളിലെ ഉൾപാർട്ടി പോരും​ മുന്നണികളെ അലോസരപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan batherylocal body election 2020
News Summary - Fighting intensifies in Bathery; The chairman is not in the race
Next Story