െഫയർലാൻഡ് ഭൂമി പ്രശ്നം: കോടതിയെ സമീപിക്കുമെന്ന് പട്ടയ അവകാശ സംരക്ഷണ സമിതി
text_fieldsസുൽത്താൻ ബത്തേരി: െഫയർലാൻഡിൽ ഭൂമി വിൽപന കരാറിലൂടെ കൈമാറ്റം ചെയ്തവർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് പട്ടയ അവകാശ സംരക്ഷണ സമിതി. 2010നു ശേഷം െഫയർലാൻഡിൽ ഭൂമി വിൽപന നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. 2018 ഒക്ടോബറിൽ അഡീഷനൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ സബ് കലക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് യോഗം ചേരുകയും 2010നു ശേഷം വിൽപന കരാർപ്രകാരം ഭൂമി കൈമാറി ലഭിച്ച മുഴുവൻ കുടുംബങ്ങൾക്കും 10 സെൻറ് വരെ ഭൂമി പതിച്ചു നൽകാൻ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. മന്ത്രിസഭ ഇത് അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, ഏതാനും ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കാൻ തയാറായില്ല. െഫയർലാൻഡിലെ 18.8 ഹെക്ടർ ഭൂമി കൈവശക്കാർക്ക് പതിച്ചുനൽകാൻ 2003ൽ സർക്കാർ ഉത്തരവായി. എന്നാൽ, 2010ൽ 41 കുടുംബങ്ങൾക്കും 2018ൽ രണ്ടു കുടുംബങ്ങൾക്കും 2020ൽ മൂന്നു കുടുംബങ്ങൾക്കും അടക്കം 46 കുടുംബങ്ങൾക്ക് ഇതേ ഭൂമിയിൽ പട്ടയം നൽകി. 2019 ലെ സർക്കാർ ഉത്തരവ് പ്രകാരം 47 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ താലൂക്ക് ലാൻഡ് അസസ്മെൻറ് കമ്മിറ്റിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ശിപാർശ ചെയ്യുകയും ചെയ്തു. ഈ കുടുംബങ്ങൾക്ക് ഫോറം രണ്ട് അനുസരിച്ച് നോട്ടീസ് നൽകുകയും ചെയ്തു.
കാലങ്ങളായി ഒട്ടേറെ കുടുംബങ്ങൾ കൈവശം വെക്കുന്ന ഭൂമിക്ക് പട്ടയം നൽകാൻ നിരവധി സർക്കാർ ഉത്തരവുണ്ടായിട്ടും നടപ്പിൽവരുത്താതെ കാലതാമസം വരുത്തുന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചതിനുള്ള അമർഷമാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവിന് കാരണമെന്ന് പട്ടയ അവകാശ സംരക്ഷണ സമിതി ആരോപിച്ചു. ചെയർമാൻ പി. പ്രഭാകരൻ നായർ, കൺവീനർ നൗഫൽ കളരിക്കണ്ടി, ഷമീർ ബാബു, അഷ്റഫ് പൊഴിയിൽ, അസ്കർ, അഷ്റഫ് എന്നിവർ സംസാരിച്ചു.
െഫയർലാൻഡ് ഭൂമി ഏറ്റെടുത്ത നടപടി നിയമവിരുദ്ധമെന്ന് കോടതി
സുൽത്താൻ ബത്തേരി: െഫയർലാൻഡിലെ ഭൂമി ഒളിമ്പ്യൻ ഗോപിക്ക് എന്ന പേരിൽ ഏറ്റെടുത്ത സുൽത്താൻ ബത്തേരി താഹസിൽദാറുടെ നടപടി നിയമവിരുദ്ധമെന്ന് ഹൈകോടതി. കൈവശക്കാരെൻറ വാദം കേൾക്കാതെയും ഭൂമിയുടെ രേഖകൾ പരിശോധിക്കാതെയും ഒഴിപ്പിച്ച നടപടി ഹൈകോടതി മുമ്പ് സ്റ്റേ ചെയ്തിരുന്നു. ഈ ഭൂമി കൈവശക്കാരന് ഉപയോഗിക്കാമെന്നും റവന്യൂ ഉദ്യോഗസ്ഥന്മാർ ഈ ഭൂമിയിലേക്ക് പ്രവേശിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ഫയർലാൻഡ്, സികുന്ന് പട്ടയ അവകാശ സംരക്ഷണ സമിതിയാണ് ഇക്കാര്യമുന്നയിച്ച് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

